അങ്കമാലി ഫോർ കാലടി എന്ന റെയിൽവേ സ്‌റ്റേഷൻ പേരുപോലെയാണു വി.ഡി. സതീശൻ ഫോർ പിണറായി വിജയനെന്നു ബിജെപി സംസ്‌ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പിണറായി വിജയനു വേണ്ടിയാണു വി.ഡി. സതീശൻ പണിയെടുക്കുന്നത്. പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്പനി കർണാടക ഹൈക്കോടതിയെ സമീപിക്കുന്നതിനു പിന്നിൽ വി.ഡി. സതീശന്റെ ബുദ്ധിയാണ്. മാസപ്പടി വി.ഡി. സതീശനും ലഭിച്ചിരിക്കാമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
മാസപ്പടി കേസ് അന്വേഷണം അവസാനിപ്പിക്കേണ്ടതു യുഡിഎഫിന്റെ ആവശ്യമാണെന്നും. യുഡിഎഫ് നേതാക്കൾക്കും മാസപ്പടിയിൽ പണം ലഭിച്ചിട്ടുണ്ടെന്നു0 കെ സുരേന്ദ്രൻ . ഏത് അന്വേഷണത്തെയും പാർട്ടി സ്വാഗതം ചെയ്യുമ്പോൾ മുഖ്യമന്ത്രിയും മകളും അന്വേഷണം തടസപ്പെടുത്താനാണു ശ്രമിക്കുന്നത്. പിണറായിയുടെ നടപടി പാർട്ടി നയമാണോയെന്നു എം.വി. ഗോവിന്ദനും സീതാറാം യച്ചൂരിയും വ്യക്തമാക്കണം. പാർട്ടി നയമാണ് ഇതെങ്കിൽ യച്ചൂരിയും ഗോവിന്ദനും പാർട്ടി പിരിച്ചുവിട്ട് കാശിക്കു പോകുന്നതാണു നല്ലത്. എസ്എൻസി ലാവ് ലിൻ കേസ് വിചാരണയില്ലാതെ ഒതുക്കിയതു കോൺഗ്രസ് സർക്കാരാണ്. ബിജെപി അധികാരത്തിൽ വന്ന ശേഷമാണ് വിചാരണയെങ്കിലും ആരംഭിച്ചതെന്നും കെ സുരേന്ദ്രൻ കോട്ടയത്ത് പറഞ്ഞു. കേരള പദയാത്രയുടെ ഭാഗമായി കോട്ടയത്ത് എത്തിയതായിരുന്നു കെ സുരേന്ദ്രൻ. രാവിലെ വൈക്കം ക്ഷേത്ര ദർശനത്തോടെയാണു പദയാത്ര ജില്ലാ തല പരിപാടികൾ ആരംഭിച്ചത്.
© Copyright 2025. All Rights Reserved