മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) പുകഴ്ത്തിക്കൊണ്ടുള്ള യൂട്യൂബ് വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നു. പിണറായി വിജയനെ കേരള മന്നനായും മറ്റും വാഴ്ത്തുന്ന ഗാനം 'കേരള സിഎം' 9Kerala CM) എന്ന പേരിലാണ് ഇറങ്ങിയിരിക്കുന്നത്. സാജ് പ്രൊഡക്ഷൻ ഹൗസ് എന്ന യൂട്യൂബ് ചാനലിലാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. ഗാനത്തിൻറെ വരികളും സംഗീതവും തയാറാക്കിയിരിക്കുന്നത് നിശാന്ത് നിളയാണ്. സാജ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ടി എസ് സതീഷാണ് കേരള സിഎം എന്ന ഗാനം നിർമ്മിച്ചിരിക്കുന്നത്.
''പിണറായി വിജയൻ… നാടിന്റെ അജയ്യൻ… നാട്ടാർക്കെല്ലാം സുപരിചിതൻ" എന്ന് തുടങ്ങുന്ന പാട്ടിന് മുൻപായി സ്വർണ്ണക്കേസ് അടക്കം അമേരിക്കൻ ഗൂഢാലോചന എന്നൊക്കെ രീതിയിലാണ് കാണിക്കുന്നത്. തുടർന്നാണ് പാട്ട് വരുന്നത്. വെള്ളപ്പൊക്കവും കോവിഡുമുൾപ്പടെയുള്ള പ്രതിസന്ധികൾ പിണറായിയുടെ പേര് വലുതാക്കിയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. പിണറായിയുടെ ചെറുപ്പകാലം മുതൽ കൗമാരകാലം വരെ ആവിഷ്കരിക്കുന്ന വീഡിയോയ്ക്ക് എട്ട് മിനുറ്റാണ് ദൈർഘ്യം. സിപിഎം അറിവോടെയാണോ ഗാനം പുറത്തിറങ്ങിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
എന്നാൽ വലിയതോതിലുള്ള വിമർശനമാണ് വീഡിയോയ്ക്ക് യൂട്യൂബ് കമൻറിൽ തന്നെ ലഭിക്കുന്നത്.
ഈ വീഡിയോയുടെ ഉദ്ദേശം ചോദ്യം ചെയ്ത് ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്.
© Copyright 2025. All Rights Reserved