കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായ പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ സാഹചര്യത്തിലായിരുന്നു പി പി ദിവ്യ മുൻകൂർ ജാമ്യാപേക്ഷയുമായി തലശ്ശേരി പ്രിൻസിപ്പിൽ കോടതിയെ സമീപച്ചത്.ഇന്ന് കോടതി പ്രവർത്തനം ആരംഭിച്ചപ്പോൾ ആദ്യം തന്നെ പരിഗണിച്ചത് പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയായിരുന്നു. എന്നൽ വെറും ഒന്നര മിനുറ്റിന്റെ നടപടി ക്രമങ്ങൾക്ക് ശേഷം കോടതി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഹർജി തള്ളുന്നതായി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ വാദം പൂർത്തിയാക്കി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിന് ആശ്വാസം ഉണ്ടെന്നും വിധിപ്പകർപ്പ് കിട്ടാതെ കൂടുതൽ വിശദാംശങ്ങൾ പറയാൻ കഴിയില്ല എന്നും അഡ്വക്കേറ്റ് സജിത മാധ്യമണങ്ങളോട് പ്രതികരിച്ചു
© Copyright 2025. All Rights Reserved