വാളയാർ കേസിൽ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേർത്ത് സിബിഐ. ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അതുമറച്ചുവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
------------------aud----------------------------
പോക്സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.
ആറ് കേസുകളിലാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്. വാളയാറിലെ സഹോദരിമാരായ രണ്ട് പെൺകുട്ടികളുടെ മരണത്തിൽ മാതാപിതാക്കൾക്കും പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തിലെ കണ്ടെത്തൽ. കുട്ടികൾ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കൾ നേരത്തെ അറിഞ്ഞിരുന്നതായാണ് സിബിഐ. അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി അടക്കം നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളെ അടക്കം പ്രതി ചേർത്ത് സിബിഐ കുറ്റപത്രം നൽകിയിരുന്നു. കോടതി ഇത് തള്ളിയിരുന്നു. ഇതിന് ശേഷമാണ് കോടതി വിശദമായ അന്വേഷണം ആവശ്യപ്പെട്ടത്. കൊച്ചിയിലെ സിബിഐ കോടതി 3ൽ കേസിന്റെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് വാളയാർ കേസിലെ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേർത്ത് കുറ്റപത്രം നൽകിയിരിക്കുന്നത്.
2017 ജനുവരി13, മാർച്ച് നാല് തീയതികളിലായാണ് വാളയാറിലെ 13, 9 വയസ്സുള്ള സഹോദരിമാരെ ഒറ്റമുറി ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
© Copyright 2024. All Rights Reserved