ശൈത്യകാലം ആരംഭിച്ചതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മലിനീകരണവും അതിരൂക്ഷമായിരിക്കുകയാണ്. മലനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനായി വിവിധ മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ബി.എസ്.3 നിലവാരത്തിലുള്ള പെട്രോള്‍, ബി.എസ്.4 നിലവാരത്തിലുള്ള ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നവംബര്‍ രണ്ടാം തിയതി മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രൈമറി സ്‌കൂളുകൾ ഈ മാസം 10 വരെ അടച്ചിടും. അതി രൂക്ഷമായ വായു മലിനീകരണം കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ, നേത്രസംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങളുടെ ഡൽഹിയിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും.വായു ഗുണനിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാൻ സമയമെടുക്കും എന്നാണ് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.കാറ്റിന്റെ വേഗത കുറഞ്ഞതാണ് വായുമലിനീകരണത്തിന്റെ മറ്റൊരു കാരണം.
ഗാസിയാബാദ്,നോയിഡ,ഫരീദബാദ്,ഗുരുഗ്രാം,റവാഡി എന്നീ മേഖലകൾ അപകട അവസ്ഥയിൽ തുടരുകയാണ് .പഞ്ചാബിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാർഷിക മാലിന്യങ്ങൾ കത്തിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻകേസെടുക്കാൻ നിർദ്ദേശിച്ചു.അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാനായി എത്തിയ ഉദ്യോഗസ്ഥന് നേരെയാണ് അതിക്രമം ഉണ്ടായത്.
© Copyright 2025. All Rights Reserved