നിരവധി ദേശീയ-അന്തർ ദേശീയ പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി മലയാള ചിത്രം “നാല്പതുകളിലെ പ്രണയം “.പതിനഞ്ചാമത് ദാദാ സാഹേബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ , ദുബൈ ഇന്റർനാഷണൽ ഫിലിം കാർണിവൽ എന്നിവയിൽ ഒഫീഷ്യൽ സെലക്ഷൻ കിട്ടിയ ചിത്രം സ്വീഡിഷ് അക്കാദമി ഓഫ് മോഷൻ പിക്ചറിന്റെ ‘ ഔട്ട്സ്റ്റാന്റിങ് അച്ചീവ്മെന്റ് അവാർഡ് ‘ കൊടൈക്കനാൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘മികച്ച ഇന്ത്യൻ സിനിമ ‘ അവാർഡും കരസ്ഥമാക്കി .
-------------------aud--------------------------------
മുംബൈ എന്റർടൈൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , കോളിവുഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ,റോഹിപ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ ജൂറി പുരസ്ക്കാരവും സ്വന്തമാക്കി . ജെറി ജോൺ ,ആശാ വാസുദേവൻ നായർ, ശ്രീദേവി ഉണ്ണി, കുടശ്ശനാട് കനകം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഴുത്തുകാരനും നടനും മാധ്യമപ്രവർത്തകനുമായ രമേശ് എസ് മകയിരം ഒരുക്കിയ ചിത്രത്തിൽ മെർലിൻ, ക്ഷമ,ഗിരിധർ,ധന്യ,മഴ പാർദ്ധിപ്,ഷഹനാസ്,ജാനിഷ് തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
© Copyright 2024. All Rights Reserved