വനിതാ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്താൻ മധ്യപ്രദേശ് ഹൈക്കോടതി പരിഗണിച്ച മാനദണ്ഡങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഗർഭം അലസിയതിനെത്തുടർന്ന് വനിതാ ജഡ്ജിക്കുണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ പരിഗണിക്കാതിരുന്നതിനെയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചത്.
-----------------------------
ഇങ്ങനെയാണോ വനിതാ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഹൈക്കോടതികൾ വിലയിരുത്തുന്നതെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. വനിതാ ജഡ്ജി ഗർഭിണിയായിരുന്നു. പിന്നീട് ഗർഭം അലസിപ്പോയി. ഗർഭച്ഛിദ്രത്തിന് വിധേയയായ ഒരു സ്ത്രീയുടെ മാനസികവും ശാരീരികവുമായ ആഘാതം മനസ്സിലാക്കണമായിരുന്നുവെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. പുരുഷന്മാർക്കും ആർത്തവമുണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നു. എന്നാൽ മാത്രമേ അത്തരം ബുദ്ധിമുട്ടുകൾ അവർ മനസ്സിലാക്കുകയുള്ളൂവെന്നും ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു.
പുരുഷ ജഡ്ജിമാർക്കും ഇത്തരം മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈക്കോടതി നടപടിയെ വിമർശിച്ച് ജസ്റ്റിസ് നാഗരത്‌ന കൂട്ടിച്ചേർത്തു. പ്രകടനം മോശമാണെന്നുപറഞ്ഞ് വനിതാ ജുഡീഷ്യൽ ഓഫീസർമാരായ അദിതി കുമാർ ശർമ്മ, സരിത ചൗധരി എന്നിവരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതി പരിഗണിച്ചത്. 1500 ഓളം കേസുകളിൽ 200 ൽ താഴെ കേസുകൾ മാത്രമാണ് തീർപ്പാക്കിയത്. ശരാശരിയിൽ താഴെയുള്ള പ്രകടനമാണെന്നുമായിരുന്നു ഹൈക്കോടതി വിലയിരുത്തിയത്. ഇങ്ങനെയാണോ വനിതാ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഹൈക്കോടതികൾ വിലയിരുത്തുന്നതെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. വനിതാ ജഡ്ജി ഗർഭിണിയായിരുന്നു. പിന്നീട് ഗർഭം അലസിപ്പോയി. ഗർഭച്ഛിദ്രത്തിന് വിധേയയായ ഒരു സ്ത്രീയുടെ മാനസികവും ശാരീരികവുമായ ആഘാതം മനസ്സിലാക്കണമായിരുന്നുവെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. പുരുഷന്മാർക്കും ആർത്തവമുണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നു. എന്നാൽ മാത്രമേ അത്തരം ബുദ്ധിമുട്ടുകൾ അവർ മനസ്സിലാക്കുകയുള്ളൂവെന്നും ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു.
പുരുഷ ജഡ്ജിമാർക്കും ഇത്തരം മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈക്കോടതി നടപടിയെ വിമർശിച്ച് ജസ്റ്റിസ് നാഗരത്‌ന കൂട്ടിച്ചേർത്തു. പ്രകടനം മോശമാണെന്നുപറഞ്ഞ് വനിതാ ജുഡീഷ്യൽ ഓഫീസർമാരായ അദിതി കുമാർ ശർമ്മ, സരിത ചൗധരി എന്നിവരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതി പരിഗണിച്ചത്. 1500 ഓളം കേസുകളിൽ 200 ൽ താഴെ കേസുകൾ മാത്രമാണ് തീർപ്പാക്കിയത്. ശരാശരിയിൽ താഴെയുള്ള പ്രകടനമാണെന്നുമായിരുന്നു ഹൈക്കോടതി വിലയിരുത്തിയത്.
© Copyright 2025. All Rights Reserved