പുഷ്പ 2 പ്രീമിയറിനിടെ യുവതി മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അപകടം നടന്ന സന്ധ്യ തിയറ്റർ ഉടമ സന്ദീപ്, സീനിയർ മാനേജർ നാഗരാജു, മാനേജർ വിജയ് ചന്ദ്ര എന്നിവരെയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
-------------------aud------------------------------
തിയറ്റർ മാനേജ്‌മെന്റിൽ നിന്നുണ്ടായ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. നടന്റെ തിയറ്റർ സന്ദർശനത്തേക്കുറിച്ച് നേരത്തെ അറിയാമായിരുന്നിട്ടും അതിനു വേണ്ട മുൻകരുതലുകളെടുക്കാൻ ഇവർക്കായില്ലെന്നും കുറ്റപ്പെടുത്തി. ഡിസംബർ നാലിനാണ് അപകടമുണ്ടാകുന്നത്. നടൻ അല്ലു അർജുൻ സിനിമ കാണാൻ എത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39കാരിയായ രേവതി മരിക്കുന്നത്. ഇവരുടെ മകൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഒൻപതും ഏഴും വയസുള്ള മക്കളേയും കൊണ്ടാണ് രേവതിയും ഭർത്താവും തിയറ്ററിൽ എത്തിയത്. നടൻ അല്ലു അർജുൻ രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.
© Copyright 2024. All Rights Reserved