കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ അല്ലു അർജുൻ ചിത്രം പുഷ്പ 2 ദി റൂളിന്റെ വ്യാജ പതിപ്പ് യൂട്യൂബിൽ. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടത്. അപ്ലോഡ് ചെയ്ത് 8 മണിക്കൂറിനുള്ളിൽ 26 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. മിന്റു കുമാർ മിന്റുരാജ് എന്റർടെയ്ൻമെന്റ് എന്ന പേജിലാണ് വിഡിയോ അപ്ലോഡ് ചെയ്തത്.
-------------------aud------------------------------
സംഭവം വിവാദമായതോടെ വ്യാജ പതിപ്പിനെതിരെ തെലുഗു ഫിലിം പ്രൊഡ്യൂസർസ് കൗൺസിൽ പരാതി സമർപ്പിച്ചു. ഇതിനുശേഷം ചിത്രം യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു. 1000 കോടി കളക്ഷനിലേക്ക് ചിത്രം നടന്നടുത്തുകൊണ്ടിരിക്കുന്ന വേളയിലാണ് വ്യാജ പതിപ്പ് യൂട്യൂബിൽ എത്തിയതെന്നത് ശ്രദ്ധേയമാണ്.
© Copyright 2024. All Rights Reserved