തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാൻ കമ്മീഷണറെ ഉപയോഗിച്ചു. സുരേഷ് ഗോപി പ്രശ്‌നം പരിഹരിച്ചെന്ന് ബിജെപി സൈബർ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
-------------------aud--------------------------------
വോട്ടു കച്ചവടത്തിനുള്ള അന്തർധാരയാണ് പുറത്തായത്. പൂരത്തിനെ മറയാക്കിയത് തീർത്തും ദൗർഭാഗ്യകരമാണ്. വോട്ടെടുപ്പ് കഴിഞ്ഞാൽ കമ്മീഷണറെ തിരികെ ഇവിടെ കൊണ്ടു വരും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ എന്തു വന്നാലും യുഡിഎഫ് ജയിക്കുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു . പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തൃശൂർ പൊലീസ് കമ്മീഷണർ അങ്കിത് അശോകിനെ മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഡിസിപി സുദർശനനെയും മാറ്റും. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
© Copyright 2023. All Rights Reserved