മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്തുവന്നിരിക്കുന്നത്. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ ഇറക്കിയിരിക്കുന്നത്. തോക്ക് ധാരികളായ സെക്യൂരിറ്റി ഗാർഡ്സിന് ഒപ്പം നടന്നടുക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.നിലവിൽ എമ്പുരാൻറെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കയാണ്. തിരുവനന്തപുരത്ത് നടക്കുന്ന ഷൂട്ടിങ്ങിൻറെ ലൊക്കേഷൻ വീഡിയോകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ചിത്രം ഈ വർഷം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസ് ആയാണ് എമ്പുരാൻ റിലീസ് ചെയ്യുക.
അതേസമയം, മോഹൻലാലിൻറേതായി വരാനിരിക്കുന്ന സിനിമകളിൽ വൻ ഹൈപ്പും പ്രതീക്ഷയും അർപ്പിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന ആദ്യഭാഗം തന്നെയാണ് അതിന് കാരണവും. ആ പ്രേക്ഷക പ്രതീക്ഷകൾ വെറുതെ ആകില്ലെന്നാണ് വിലയിരുത്തലുകൾ. മുരളി ഗോപിയാണ് എമ്പുരാൻറെ തിരക്കഥ ഒരുക്കുന്നത്. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രാഹകൻ. ദീപക് ദേവ് ആണ് സംഗീത സംവിധാനം. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവർക്കൊപ്പം എമ്പുരാനിൽ പുതിയൊരു അഭിനേതാവും എത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട് ആണിത്. ഒപ്പം സംവിധായകൻ പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തും. ലൂസിഫറിൽ സയിദ് മസൂദ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിച്ചിരുന്നു.
© Copyright 2025. All Rights Reserved