തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ മന്ത്രി മുഹമ്മദ് റിയാസിനോട് വരണാധികാരി വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് ജില്ലാ കലക്ടർ ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രി റിയാസ് കോഴിക്കോട്ടു നടത്തിയ പ്രസംഗത്തിനെതിരെയാണ് കോൺഗ്രസ് പരാതി നൽകിയത്.
-------------------aud--------------------------------fcf308
കോഴിക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി എളമരം കരീമിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. മണ്ഡലത്തിലെ കായികമേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസംഗത്തിനിടെ കോഴിക്കോട് സ്‌റ്റേഡിയം രാജ്യാന്തര സ്‌റ്റേഡിയമായി മാറ്റാൻ നിശ്ചയിച്ചതായി മന്ത്രി പ്രസംഗിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പ്രസംഗം ചിത്രീകരിച്ച ഇലക്ഷൻ കമ്മീഷൻ കാമറാമാനെ വേദിയിൽ നിന്നും സ്ഥാനാർത്ഥിയായ എളമരം കരീം മാറ്റിനിർത്തിയിരുന്നു. സ്റ്റേജിന് പിന്നിലേക്ക് കാമറാമാനെ മാറ്റുകയായിരുന്നു. ഇലക്ഷൻ കമ്മീഷൻ കാമറാമാനെ മാറ്റിയതും ഏറെ ചർച്ചയായിരുന്നു. എന്നാൽ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രി അബ്ദുറഹിമാൻ നേരത്തെ പറഞ്ഞ കാര്യം ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നാണ് റിയാസ് പറയുന്നത്.
© Copyright 2024. All Rights Reserved