പെറുവിലെ ഏലിയൻ മമ്മിസ് ; ഇങ്ങനെ ഒക്കെ പറ്റിക്കാമോ?  പുറത്ത് വരുന്നത് കൌതുകരമായ വിവരങ്ങൾ.

13/01/24

പെറുവിലെ നസാക്കാ ലൈനിന്  സമീപത്ത് നിന്ന് കണ്ടെത്തിയ അന്യഗ്രഹ ജീവികളേക്കുറിച്ച് പുറത്ത് വരുന്നത് കൌതുകരമായ വിവരങ്ങൾ. രണ്ട് കൈകളിലും മൂന്ന് വിരലുകളും നീളമുള്ള തലയോടും കൂടിയ അന്യഗ്രഹ ജീവികളുടെ ശരീരം കഴിഞ്ഞ വർഷമാണ് മെക്സിക്കൻ കോൺഗ്രസിൽ അവതരിപ്പിച്ചത്. മെക്സിക്കോയുടെ നാഷണൽ ഓട്ടോണോമസ് സർവ്വകലാശാല നടത്തിയ കാർബൺ ഡേറ്റിംഗിൽ ആയിരം വർഷം പഴക്കമാണ് ഇതിന് കണ്ടെത്തിയതെന്ന അവകാശവാദത്തോടെയാണ് അന്യഗ്രഹ ജീവികളുടെ ശരീരം അവതരിപ്പിച്ചത്. എന്നാൽ പൂർണമായും മനുഷ്യ നിർമ്മിതമാണ് ഈ ഏലിയൻ മമ്മികളെന്നാണ് ശാസ്ത്രീയ പരിശോധനകൾ വ്യക്തമാക്കുന്നത്.
=================aud=======================
 
 മനുഷ്യന്റേയും മൃഗങ്ങളുടേയും എല്ലുകൾ അതീവ ശ്രദ്ധയോടെ സിന്തറ്റിക്ക് പശയുപയോഗിച്ച് ഒട്ടിച്ചാണ് ഏലിയൻ മമ്മികളെ നിർമ്മിച്ചതെന്നും പഠനം വിശദമാക്കുന്നത്. വെള്ളിയാഴ്ചയാണ് ശാസ്ത്രീയ പഠന ഫലം പുറത്ത് വന്നത്. അന്യഗ്രഹ ജീവികളുമായി ഒരു സംബന്ധവും ഇവയ്ക്കില്ലെന്നും പൂർണമായി ഭൂമിയിലെ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിതമായ പാവകളാണ് ഇവയെന്നുമാണ് പുരാവസ്തു ഗവേഷക വിഭാഗം വിശദമാക്കിയത്. 'അവ അന്യഗ്രഹ ജീവികളല്ല, ജീവികളുടെ എല്ലുകൾ സിന്തറ്റിക് പശ ഉപയോഗിച്ച് നിർമ്മിച്ച പാവകൾ മാത്രമാണെ'ന്നാണ് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം പെറുവിലെ ലീഗൽ മെഡിസിൻ ആൻഡ് ഫോറൻസിക് സയൻസിലെ വിദഗ്ധനായ ഫ്ലാവിയോ എസ്റ്റ്രാട വെള്ളിയാഴ്ച പ്രതികരിച്ചത്. ഈ രൂപങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള കഥ പൂർണമായും കൃത്രിമമായി നിർമ്മിച്ചതാണെന്നാണ് ഫ്ലാവിയോ എസ്റ്റ്രാട വിശദമാക്കിയത്. പല സയൻസ് ഫിക്ഷൻ സിനിമകളിലും, ചിത്രകഥകളിലും കണ്ട് പരിചയിച്ച അതേ രൂപമാണ് ഏലിയൻ എന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട രൂപങ്ങൾക്കുണ്ടായിരുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu