പെൺകുട്ടികളെ സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ ലിംഗനിർണയ പരിശോധന നിയമവിധേയമാക്കുന്നതിനെ അംഗീകരിക്കുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ആർ വി അശോകൻ വ്യക്തമാക്കി. ഇത്തരത്തിൽ മുൻകൂട്ടി ലിംഗനിർണയം നടത്തുന്നതിലൂടെ പ്രസവം വരെ കുട്ടിയെ സംരക്ഷിക്കാൻ സാധിക്കുമെന്നും ഡോ. ആർ വി അശോകൻ പറഞ്ഞു.
-----------------------------
സാങ്കേതിക വിദ്യ ഇത്രയധികം വളർച്ച പ്രാപിച്ചതിനാൽ ഇതെല്ലാം സാധ്യമാണെന്നും ഡോ. ആർ വി അശോകൻ പറഞ്ഞു. ഇത്തരത്തിൽ ലിംഗനിർണയം നടത്തുന്നതിലൂടെ പെൺകുട്ടികളെ സംരക്ഷിക്കാനും ലിംഗാനുപാതം മെച്ചപ്പെടുത്താനും കഴിയുമെന്നും ഡോ. ആർ വി അശോകൻ പറഞ്ഞു.
© Copyright 2025. All Rights Reserved