നികുതി കൂട്ടാതെ ലക്ഷക്കണക്കിന് പെൻഷൻകാർക്കു ബിദ്ധിമുട്ടു സൃഷ്ടിക്കാവുന്ന നീക്കവുമായി ചാൻസലർ റേച്ചൽ റീവ്‌സ്. പെൻഷനിൽ നിന്നും ടാക്‌സ് രഹിതമായി എടുക്കാൻ കഴിയുന്ന ലംപ്‌സം തുക മൂന്നിൽ രണ്ടോളം വെട്ടിക്കുറയ്ക്കാനാണ് ചാൻസലറുടെ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ 55 വയസ്സ് എത്തുമ്പോൾ പെൻഷൻ സേവിംഗ്‌സിൽ നിന്നും 25 ശതമാനം ടാക്‌സ് രഹിതമായി പിൻവലിക്കാൻ ഭൂരിപക്ഷം പേർക്കും സാധിക്കും.
-------------------aud--------------------------------
എന്നാൽ ഈ പരിധി കേവലം 100,000 പൗണ്ടിലേക്ക് പരിമിതപ്പെടുത്താനാണ് ട്രഷറി ഉദ്യോഗസ്ഥർ ആലോചിക്കുന്നത്. ഇത്തരമൊരു നീക്കം സംഭവിച്ചാൽ അത് അഞ്ചിലൊന്ന് വിരമിച്ച ആളുകളെയും ബാധിക്കുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്‌കൽ സ്റ്റഡീസിന്റെ കണക്കുകൂട്ടൽ. പെൻഷൻ സേവിംഗ്‌സിൽ നിന്നും ടാക്‌സ് ഇല്ലാതെ പിൻവലിക്കുന്ന പരമാവധി തുക 1.073 മില്ല്യൺ അലവൻസിന്റെ 25 ശതമാനം കണക്കാക്കിയാൽ 268,275 പൗണ്ട് വരെ വരും. ഇത് ഏപ്രിൽ മുതൽ മുൻ ഗവൺമെന്റ് റദ്ദാക്കിയിരുന്നു.
ലേബർ ഗവൺമെന്റ് ഇതിൽ കൂടുതൽ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. നല്ലൊരു ശതമാനം പെൻഷൻകാരും ഈ ടാക്‌സ് രഹിതമായ 25% മുന്നിൽ കണ്ടാകും വിരമിക്കുന്നതെന്ന് പെൻഷൻ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് നിർത്തലാക്കുന്നത് വലിയ ബഹളത്തിന് ഇടയാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
© Copyright 2025. All Rights Reserved