പെർത്തിൽ ഓസ്ട്രേലിയ തോറ്റുവെന്നത് ശരിയാണ്, പക്ഷെ ആദ്യ ടെസ്റ്റിൽ തന്നെ വിരാട് കോലി സെഞ്ചുറി നേടിയെന്നതാണ് എന്നെ ഏറ്റവുമധികം ഭയപ്പെടുത്തുന്നത്. എനിക്ക് തോന്നുന്നത്, ഈ പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടാൻ പോകുന്ന താരം കോലിയായിരിക്കുമെന്നാണ്. ഇന്ത്യക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയക്കായി ടോപ് സ്കോററാവുക സ്റ്റീവ് സ്മിത്തായിരിക്കുമെന്നും ക്ലാർക്ക് പ്രവചിച്ചു. പെർത്ത് ടെസ്റ്റിന് മുമ്പ് ന്യൂസിലൻഡിനെതിരെ നാട്ടിൽ നടന്ന മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ 93 റൺസ് മാത്രമാണ് കോലിക്ക് നേടാനായിരുന്നത്. പെർത്തിലെ ആദ്യ ഇന്നിംഗ്സിൽ അഞ്ച് റൺസെടുത്ത് പുറത്തായ കോലി രണ്ടാം ഇന്നിംഗ്സിൽ അപരാജിത സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു.
പിങ്ക് ടെസ്റ്റിൽ മാർനസ് ലാബുഷെയ്ൻ സെഞ്ചുറി നേടും. പക്ഷെ ഓസ്ട്രേലിയയുടെ ടോപ് സ്കോററാകുക സ്റ്റീവ് സ്മിത്തായിരിക്കും. ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുക മിച്ചൽ സ്റ്റാർക്ക് ആയിരിക്കും. കാരണം, പിങ്ക് ബോള കൂടുതൽ സ്വിംഗ് ചെയ്യും. അഡ്‌ലെയ്ഡിൽ സീമിനെക്കാൾ കൂടുതൽ സ്വിംഗ് ബൗളർമാർക്കാവും മികവ് കാട്ടാനാവുക. ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുക ജസ്പ്രീത് ബുമ്രയാകും. ബുമ്രയല്ലാതെ മറ്റൊരു പേര് പറയാനാകുന്നില്ല. കാരണം, അയാളൊരു പ്രതിഭാസമാണെന്നും ക്ലാർക്ക് പറഞ്ഞു.
© Copyright 2024. All Rights Reserved