തെക്കൻ ഇംഗ്ലണ്ട് ഇന്നലെ നാല് ഇഞ്ച് കനത്തിൽ വരെ മഞ്ഞിൽ പുതഞ്ഞു കിടന്നപ്പോൾ, പുതിയ കാലാവസ്ഥ മുന്നറിയിപ്പ് വന്നിരിക്കുന്നു. ഏകദേശം ഇരുനൂറ്റി അമ്പതോളം പ്രദേശങ്ങളിലായിരിക്കും ഇത് പ്രാബല്യത്തിൽ വരിക.
-------------------aud--------------------------------
പുതുവർഷത്തലേന്ന് ആരംഭിച്ച കടുത്ത തണുപ്പും മഞ്ഞും ഇനിയും ബ്രിട്ടനെ വിട്ടുമാറുന്നില്ല. മിഡ്‌ലാൻഡ്‌സ്, വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ട്, വടക്കൻ വെയ്ൽസ്, വടക്കൻ സ്‌കോട്ട്‌ലാൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലൊക്കെ ഇന്നലെ മഞ്ഞ മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നു. ഇപ്പോൾ അതിനു പകരമായി വടക്കൻ സ്‌കോട്ട്‌ലാൻഡിലും നോർത്തേൺ അയർലൻഡിലും പുതിയ മഞ്ഞ മുന്നറിയിപ്പ് നിലവിൽ വന്നിട്ടുണ്ട്. കനത്ത മഞ്ഞുവെഴ്ചയും ഹിമപാതവും പ്രവചിക്കുന്ന ഈ മുന്നറിയിപ്പ് ഇന്ന് പാതിരാത്രി വരെ പ്രാബല്യത്തിൽ ഉണ്ടാകും. ഇംഗ്ലണ്ടിൽ ഏകദേശം 91 ഓളം ഇടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് എൻവിറോണ്മെന്റ് ഏജൻസി പുറപ്പെടുവിച്ചിട്ടുണ്ട് നാച്ചുറൽ റിസോഴ്സ് വെയ്ൽസ് നാലിടങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുത്ത കാലാവസ്ഥ കാരണം ഇന്നലെയും നൂറുകണക്കിന് സ്‌കൂളുകൾ അടഞ്ഞു കിടന്നു. പടിഞ്ഞാറൻ യോർക്ക്ഷയറിലായിരുന്നു ഏറ്റവും കടുത്ത കാലാവസ്ഥ അനുഭവപെട്ടത്. അതേസമയം, വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും റെയിൽ റോഡ് ഗതാഗതം തടസപ്പെടുത്തുന്നത് തുടരുകയാണ്. ശനിയാഴ്ച മഞ്ഞുവീഴ്ച കനക്കും. എന്നാൽ, ഞായറാഴ്ചയോടെ ചെറിയ ഊഷ്മളമായ കാറ്റ് എത്തുന്നതോടെ മഞ്ഞ്, മഴയ്ക്ക് വഴിമാറും. ഞായറാഴ്ച ബ്രിട്ടനിൽ പരക്കെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകർ പ്രവചിക്കുന്നത്.
© Copyright 2025. All Rights Reserved