ഡബ്ലിൻ അയർലൻഡിൽ പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരായ ചെറുപ്പക്കാർക്ക് ടിക്കറ്റുകളിൽ 50% ഇളവ് പ്രഖ്യാപിച്ച് സർക്കാർ. 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്കും 16 വയസ്സിന് മുകളിലുള്ള മുഴുവൻ സമയ തേർഡ് ലെവൽ വിദ്യാർഥികൾക്കും പൊതുഗതാഗത സംവിധാനങ്ങളിൽ ഇനിമുതൽ 50% സിസ്കൗണ്ടിൽ യാത്ര ചെയ്യാം.
=================aud=======================
സർക്കാർ പദ്ധതിയിൽ അംഗങ്ങളാകുന്ന കൊമേഴ്സ്യൽ ഗതാഗത സംവിധാനങ്ങളിലും 50% ഡിസ്കൗണ്ട് ലഭിക്കും.പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ വലിയ വർധന കണ്ടു വരുന്നതിനാലാണ് ടിക്കറ്റിൽ ഡിസ്കൗണ്ട് നൽകുന്നതെന്ന് ഗതാഗതവകുപ്പ് മന്ത്രി ഈമൺ റയാൻ പറഞ്ഞു. കോളജ്, ട്രെയിനിങ്, സ്പോർട്‌സ് കേന്ദ്രങ്ങൾ, മറ്റ് യാത്രകൾ എന്നിവയ്ക്കെല്ലാം ചെറുപ്പക്കാർ കൂടുതലായി പൊതുഗതഗാത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ടിക്കറ്റ് നിരക്കിൽ ഡിസ്ക്‌കൗണ്ട് പ്രഖ്യാപിച്ചതോടെ കൂടുതൽ പേർ പൊതുഗതാഗതം ഉപയോഗിക്കാൻ താല്‌പര്യപ്പെടുമെന്നും മന്ത്രി ഈമൺ റയാൻ പറഞ്ഞു. യാത്രാ ചെലവ് കുറയ്ക്കുന്നതോടൊപ്പം തന്നെ സ്വകാര്യ വാഹന ഉപയോഗം കുറയ്ക്കുവാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇത് മൂലം രാജ്യം പുറന്തള്ളുന്ന കാർബണിൻ്റെ അളവ് കുറയും. പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന് പദ്ധതി ഏറെ സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും ടിക്കറ്റ് നിരക്കിൽ 20% കുറവ് നൽകിയതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ തീരുമാനം.
© Copyright 2024. All Rights Reserved