നഴ്സുമാരടക്കം ലക്ഷക്കണക്കിന് വരുന്ന പൊതുമേഖലാ ജീവനക്കാർക്ക് പണപ്പെരുപ്പത്തിന് മുകളിൽ ശമ്പളവർദ്ധനവ് ലഭിക്കാൻ കളമൊരുങ്ങുന്നു. മുൻ ഗവൺമെന്റിന്റെ കാലത്ത് പണപ്പെരുപ്പം കുതിച്ചുയർന്നതിനാൽ പണപ്പെരുപ്പത്തിന് മുകളിലുള്ള വർദ്ധന നൽകാൻ സാധിച്ചിരുന്നില്ല. സുനാക് ഗവൺമെന്റിന്റെ നടപടികൾക്കൊടുവിൽ പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴ്ന്നതിന്റെ ആശ്വാസം ഇപ്പോൾ ലേബർ ഗവൺമെന്റിനാണ് ഗുണമാകുന്നത്.
-------------------aud--------------------------------
ഇതോടെ പേ റിവ്യൂ ബോഡികളുടെ ശമ്പളവർദ്ധന നിർദ്ദേശങ്ങൾ അംഗീകരിച്ച് ഒരു ദശകത്തിന് ശേഷം ആദ്യമായി പണപ്പെരുപ്പത്തിന് മുകളിലുള്ള നിരക്ക് നടപ്പാക്കുന്ന ചാൻസലറെന്ന ക്രെഡിറ്റ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് റേച്ചൽ റീവ്‌സ്. പബ്ലിക് സെക്ടർ പേ റിവ്യൂ ബോഡികളുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ 10 ബില്ല്യൺ ചെലവ് വരുമെന്നാണ് ഇക്കണോമിസ്റ്റുകൾ വിശ്വസിക്കുന്നത്.
എൻഎച്ച്എസ്, ടീച്ചിംഗ് പേ ബോഡികൾ 5.5 ശതമാനം വർദ്ധനവാണ് നിർദ്ദേശിച്ചിരിക്കുന്നത്. മറ്റ് പേ റിവ്യൂ ബോഡികളും സമാനമായ നിരക്കാണ് നൽകിയിരിക്കുന്നതെന്നാണ് കരുതുന്നത്. ഡോക്ടർമാർ, ഡെന്റിസ്റ്റുകൾ, സായുധ സേനാംഗങ്ങൾ, പ്രിസൺ, പോലീസ് ഓഫീസർമാർ എന്നിവരെല്ലാം ഇതിൽ പെടും.
ശമ്പളവർദ്ധനവ് വർഷങ്ങളായി വരുമാനം കുറയുന്ന അവസ്ഥയ്ക്ക് വിപരീത ദിശയിൽ സഞ്ചരിക്കാൻ സഹായിക്കുമെന്നാണ് ലേബർ ഗവൺമെന്റ് അവകാശപ്പെടുക. ഇതുവഴി ജീവനക്കാരുടെ ക്ഷാമം ഉൾപ്പെടെ പരിഹരിക്കാമെന്നാണ് കരുതുന്നത്. ജൂനിയർ ഡോക്ടർമാരുടെ 35 ശതമാനം വേതന വർധന പ്രായോഗികമല്ല എന്ന നിലപാടിലാണ് സർക്കാർ.
© Copyright 2023. All Rights Reserved