സംസ്ഥാനത്തെ സർക്കാർ വകുപ്പുകൾക്ക് കീഴിലെ പൊളിക്കേണ്ട വാഹനങ്ങളുടെ കണ ക്കെടുക്കാനും വില നിശ്ചയിക്കാനും മോട്ടോർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ്. സർക്കാർ വാഹനങ്ങൾക്കൊപ്പം വിവിധ കുറ്റകൃത്യങ്ങളിൽ പിടികൂടി പൊലീസ് സ്‌റ്റേഷനിൽ കെട്ടിക്കിട ക്കുന്ന വാഹനങ്ങൾ, എക്സൈസ്-ഫോറസ്‌റ്റ് വകുപ്പുകൾ പിടികൂടിയതിൽ അവകാശികളില്ലാത്ത വാഹന ങ്ങൾ എന്നിവയടക്കം അടിസ്ഥാനവില നിശ്ചയിക്കാനും ഇവ കൂട്ടത്തോടെ വിറ്റൊഴിക്കാനുമാണ് തീരുമാനം. നിലവിൽ സർക്കാർ വാഹനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം പൊതുമരാമത്ത് വകുപ്പിലെ മെക്കാനിക്കൽ എൻജിനീയർമാർക്കാണ്. ഇവരെ മാത്രം നിയോഗിക്കുന്നത് കാലതാമസമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഈ അധികാരം മോട്ടോർ വാഹനവകുപ്പിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ് പെക്ടർമാർക്ക് നൽകി ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്.
-------------------aud--------------------------------
സംസ്ഥാനത്ത് 15,000ത്തോളം വാഹനങ്ങൾ ഈ ഗണത്തിലുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ 6000ത്തോളം പൊലീസ് സ്‌റ്റേഷനുകളിൽ പിടിച്ചിട്ടവയാണ്. 15 വർഷത്തിലേറെ പഴക്കമുള്ള കെ.എസ്. ആർ.ടി.സിയുടെ 4714 ബസുകളും പൊളിക്കൽ കാത്തുകിടക്കുകയാണ്. നിലവിലെ പൊളിക്കൽ നയപ്ര കാരം സർക്കാർ വാഹനങ്ങൾക്ക് മാത്രമാണ് 15 വർഷ നിബന്ധനയുള്ളത്. ഈ കാലാവധി തീരുംമുമ്പ് ലേ ലം ചെയ്താൽ വാങ്ങുന്ന സ്വകാര്യ വ്യക്‌തികൾക്ക് രജിസ്ട്രേഷൻ പുതുക്കി ഉപയോഗിക്കാനാകും. ഈ ല ക്ഷ്യം കൂടി വില നിർണയ ദൗത്യത്തിനുണ്ട്. നിലവിൽ ഇരുമ്പുവില മാത്രമാണ് 15 വർഷം കഴിഞ്ഞ വാഹന ങ്ങളിൽ നിന്ന് സർക്കാറിന് ലഭിക്കുക.
© Copyright 2023. All Rights Reserved