ഉയർന്ന ശേഷിയുള്ള ലേസർ ആയുധം വിജയകരമായി പരീക്ഷിച്ച് യുകെ. വെളിച്ചത്തിന്റെ വേഗതയിൽ സഞ്ചരിക്കുന്ന ലേസർ ആകാശത്തുള്ള ലക്ഷ്യങ്ങളിൽ കൃത്യമായി പതിക്കും. ഡ്രാഗൺഫയർ ലേസർ ഉപയോഗിക്കുന്ന എനർജി ആയുധ സിസ്റ്റം ഒരു മൈൽ അകലെ നിന്നും 1 പൗണ്ട് നാണയം പോലുള്ള ചെറിയ ഇടത്ത് പോലും കിറുകൃത്യമായി പതിക്കുമെന്നാണ് രഹസ്യ പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നത്.ഹെബ്രിഡ്‌സിലെ ഡിഫൻസ് മന്ത്രാലയത്തിന്റെ സ്റ്റേഷനിൽ നിന്നുമാണ് ഉയർന്ന ശേഷിയുള്ള ലേസർ ആയുധം പ്രയോഗിച്ചത്. ഈ ആയുധം എത്ര ദൂരെ വരെ പ്രഹരശേഷിയുള്ളതാണെന്ന് രഹസ്യമാക്കി വെച്ചിരിക്കുകയാണ്. എന്നിരുന്നാലും ഡ്രോൺ ഉൾപ്പെടെ ഭൂരിഭാഗം ലക്ഷ്യങ്ങളും കീറിമുറിക്കാൻ ഇതിന് കരുത്തുണ്ട്.ഇത്തരം ടെക്‌നോളജിക്ക് ചെലവ് കുറവാണെന്നതും സവിശേഷതയാണ്. കേവലം 10 പൗണ്ട് മാത്രമാണ് ഓരോ 'ഷോട്ടിനും' ചെലവ് വരികയെന്ന് ഡിഫൻസ് ശ്രോതസ്സുകൾ വ്യക്തമാക്കി. ഭാവിയിൽ വ്യോമ പ്രതിരോധ ദൗത്യങ്ങളിൽ ഈ ടെക്‌നോളജി ആയുധം ഉപയോഗിക്കാനാണ് സൈന്യവും, നാവിക സേനയും ആലോചിക്കുന്നത്.ഗവൺമെന്റിന്റെ ഡിഫൻസ് സയൻസ് & ടെക്‌നോളജി ലാബറട്ടറിയും, വ്യവസായ പങ്കാളികളായ ലിയോനാർഡോ, ക്വിനെറ്റിക് തുടങ്ങിയവരുമായി സഹകരിച്ചാണ് 100 മില്ല്യൺ പൗണ്ടിന്റെ ആയുധം വികസിപ്പിച്ചിരിക്കുന്നത്.
© Copyright 2025. All Rights Reserved