‌പ്രതിപക്ഷസഖ്യം: സംയുക്‌ത പ്രകടനപത്രിക വരുന്നു; മോദിയുടെ ഗാരന്റിക്കു പകരം 'ഇന്ത്യ'യുടെ ഗാരന്റി

19/04/24

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംയുക്ത പ്രകടനപത്രിക അവതരിപ്പിക്കാൻ പ്രതിപക്ഷ ഇന്ത്യാസഖ്യത്തിൻ്റെ നീക്കം. ഘടകകക്ഷികളുടെ പ്രകടനപത്രികകൾക്കു പുറമേയാണു സഖ്യത്തിന്റെ പത്രികയും ആലോചിക്കുന്നത്. 'ഇന്ത്യയുടെ ഗാരന്റി, ഇന്ത്യ ജയിക്കും' എന്ന തലക്കെട്ടോടെ പത്രികയുടെ കരടുപതിപ്പ് തയാറായി. മോദിയുടെ ഗാരന്റി എന്ന ബിജെപി പ്രചാരണത്തിനു മറുപടിയായാണിത്.
-------------------aud--------------------------------

രാജ്യത്തെ എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ വീട്ടിൽ പ്രതിവർഷം 6 സൗജന്യ പാചകവാതക സിലിണ്ടർ, നിർധനരുടെ വീടുകളിൽ സൗജന്യ റേഷൻ, ഓരോ കർഷകനും പ്രതിമാസം 1000 രൂപ തുടങ്ങിയവയാണു സംയുക്‌ത പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu