സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ
പൊലീസ് അന്വേഷണം പൂർത്തിയാക്കി. കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ഡിസി ബുക്ക്‌സ് മുൻ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാർ മാത്രമാണ് കേസിൽ പ്രതി. കൂടുതൽ പേരെ പ്രതി ചേർക്കേണ്ടതില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
-------------------aud-----------------------------
ശ്രീകുമാർ എന്തിനാണ് തിരഞ്ഞെടുപ്പ് ദിവസം പുസ്തകം ചോർത്തിയത്. ആരാണ് അതിന് നിർദേശം നൽകിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. പുസ്തകം ചോർന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നുമായിരുന്നു പൊലീസിന് നേരത്തേ ലഭിച്ച നിർദേശം. തന്നെ കേസിൽ ബലിയാടാക്കിയതാണ് എന്നാണ് ശ്രീകുമാർ നൽകിയ മൊഴി. ഏൽപ്പിക്കപ്പെട്ട ജോലി മാത്രമാണ് ചെയ്തതെന്നും തനിക്ക് മറ്റ് ലക്ഷ്യങ്ങളില്ലെന്നും ശ്രീകുമാർ മൊഴി നൽകിയിരുന്നു.
വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമാണ് 'കട്ടൻ ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പേരിൽ ഇ പിയുടെ ആത്മകഥാ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇത് തന്റെ ആത്മകഥയല്ലെന്ന് ഇ പി ജയരാജൻ പരസ്യ നിലപാടെടുത്തതോടെയാണ് വിവാദം കടുത്തത്. ഇ പി ജയരാജനും ഡി സി ബുക്‌സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ എ വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.
© Copyright 2024. All Rights Reserved