ബ്രിട്ടനുമായുള്ള പ്രതിരോധ മേഖലയിലെ തന്ത്രപരവും സുരക്ഷാപരവുമായ സഹകരണം വർധിപ്പിക്കൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം രാത്രി യുകെയിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ രാജ്‌നാഥ് സിങ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ, പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ‌് എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. കൂടാതെ ലണ്ടനിലെ മഹാത്മാഗാന്ധി, ഡോ. ബി.ആർ.അംബേദ്കർ സ്മാരകങ്ങൾ സന്ദർശിക്കും. ഇന്ത്യൻ പ്രവാസി സമൂഹത്തെയും സന്ദർശിക്കും.-------------------aud-------------------------------- യുകെയുമായി സൈനിക സഹകരണം ആഴത്തിലാക്കാനും ശക്തമായ പ്രതിരോധ വ്യാവസായിക പങ്കാളിത്തം രൂപപ്പെടുത്താനും സന്ദർശനം ലക്ഷ്യമിടുന്നു. റോൾസ് റോയിസ്, ജിഇ യുകെ, എംബിഡിഎ യുകെ എന്നിവയുമായുള്ള പ്രതിരോധ പദ്ധതികളും വിലയിരുത്തും. ഇന്ത്യയുടെ ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി പ്രതിരോധ സാമഗ്രികൾ തദ്ദേശീയമായി നിർമ്മിക്കാൻ യുകെയുടെ സാങ്കേതികവിദ്യാ കൈമാറ്റവും ആവശ്യപ്പെടും. യുകെയിലെ ഖാലിസ്‌ഥാൻ അനുകൂല അക്രമ സംഭവങ്ങളിൽ ഇന്ത്യയ്ക്കുള്ള ആശങ്കയും ബ്രിട്ടനെ രാജ്‌നാഥ് സിങ് നേരിട്ട് അറിയിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ.
© Copyright 2023. All Rights Reserved