സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തെ തുടർന്നാണ് പരീക്ഷ തടസ്സപ്പെട്ടത്. സ്വന്തം വാഹനവുമായ ടെസ്റ്റിനെത്തിയവർക്കെതിരെയും പ്രതിഷേധമുണ്ടായി. സമരത്തിൽ നിന്നും പിന്മാറിയ സിഐടിയുവിനെതിരെ സമരസമിതി രംഗത്തെത്തി. സമരത്തിൽ സിഐടിയുവിൻ്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎൻടിയുസിയുടെ വിമർശനം. ഒരുമിച്ച് സമരം നടത്തേണ്ടവർ സർക്കാരിനൊപ്പം നിൽക്കുകയാണ്. സിഐടിയുവിനെ മാത്രം സർക്കാർ എങ്ങനെ ചർച്ചക്ക് വിളിക്കുമെന്ന് ഐഎൻടിയുസി നേതൃത്വം ചോദിച്ചു. പ്രശ്നം രൂക്ഷമായി തുടരുമ്പോൾ ഗതാഗതമന്ത്രി വിദേശത്തുമാണ്.
-------------------aud--------------------------------
സമരം തുടർന്നാൽ പൊലീസ് സംരക്ഷണയിൽ ടെസ്റ്റ് നടത്തണമെന്ന് മോട്ടോർ വാഹനവകുപ്പിൻറെ തീരുമാനവും പാളി. എല്ലാ പരീക്ഷാ കേന്ദ്രങ്ങൾക്ക് മുന്നിലും സമരക്കാർ പ്രതിഷേധം തീർത്തു. തിരുവനന്തപുരം മുട്ടത്തറയിൽ സ്വന്തം വാഹനവുമായി രണ്ട് പേർ ടെസ്റ്റിൽ പങ്കെടുക്കാനെത്തി. പ്രതിഷേധക്കാർ തടഞ്ഞുവെങ്കിലും പൊലീസ് ഇവരെ അകത്തേക്ക് കയറ്റി. പക്ഷെ ഇവർക്ക് നൽകിയിരുന്ന സ്ലോട്ട് റദ്ദായതിനാൽ ടെസ്റ്റിൽ പങ്കാനാകാതെ മടങ്ങി. പ്രതിദിന ലൈസൻസുകളുടെ എണ്ണം 40 ആക്കാൻ തീരുമാനം വന്നതോടെ നേരത്തെ സമയം അനുവദിച്ചിരുന്നവർക്കുള്ള സമയം വ്യാപകമായി റദ്ദാക്കിയിരുന്നു. മൊബൈൽ വഴിയുള്ള അറിയിപ്പ് ലഭിച്ചില്ലെന്നാണ് ടെസ്റ്റിൽ പങ്കെടുക്കാൻ വന്നവർ പറഞ്ഞത്.
ആരെങ്കിലും സ്വന്തം വണ്ടിയുമായി ടെസ്റ്റിന് തയ്യാറായാൽ നടത്തുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ടെസ്റ്റ് തടയുമെന്ന സമരക്കാരും അറിയിച്ചു. 15 വർഷത്തിന് ശേഷമുള്ള വാഹനങ്ങൾ ടെസ്റ്റിന് പാടില്ലെന്ന നിർദ്ദേശവും, ഇരട്ട് ക്ലച്ചും ബ്രേക്കും ഒഴിവാക്കണമെന്ന് നിർദ്ദേശവും ഉൾപ്പെടെ ഫെബ്രുവരി മാസത്തിലുള്ള സർക്കുലർ പിൻവിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടിലെന്നാണ് സമിതി പറയുന്നത്. സംയുക്ത സമരത്തിൽ നിന്നും പിൻമാറിയ സിഐടിയ മറ്റ് സംഘടനകൾ കുറ്റപ്പെടുത്തുന്നു. ഓരോ ദിവസം സ്ലോട്ട് നഷ്ടമാകുന്നവർക്ക് മാസങ്ങൾക്ക് ശേഷമായിരിക്കും പുതിയ ടെസ്റ്റിന് അവസരം ലഭിക്കുന്നത്. ലേണേഴ്സ് കഴിഞ്ഞാൽ ആറ് മാസത്തിനുള്ളിൽ ടെസ്റ്റ് ജയിച്ചിരിക്കണം. സമരം നീണ്ടുപോയാൽ സമയപരിധിക്കുള്ളിൽ ഇവർക്ക് ടെസ്റ്റിൽ പങ്കെടുക്കാകുമോയെന്നും സംശയമാണ്. ആലുവയിൽ ടെസ്റ്റ് നടക്കാറുള്ള ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ കഞ്ഞി വെച്ച് സമരം നടത്തുകയാണ്. കോഴിക്കോട് കുന്നമംഗലം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ സംയുക്ത സമരസമിതി പ്രകടനം നടത്തി. ഇന്നും ടെസ്റ്റിന് ആരും എത്തിയില്ല. ഇന്നലെയും ഉദ്യോഗസ്ഥർ മടങ്ങിപ്പോയിരുന്നു.
© Copyright 2024. All Rights Reserved