പ്രതിഷേധങ്ങളെ തുടർന്ന് സർക്കാരിന് മനം മാറ്റം. കർഷകർക്കുള്ള അനന്തരാവകാശ നികുതിയിൽ മാറ്റം വരുത്താൻ ആലോചന

22/11/24

80 വയസ്സിന് മുകളിലുള്ള കർഷകർക്ക് അവരുടെ കൃഷിയിടം കൈമാറുന്നതിന് അനന്തരവകാശ നികുതി നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒക്ടോബർ 30 – ന് ചാൻസിലർ റേച്ചൽ റീവ്സ് അവതരിപ്പിച്ച ബഡ്ജറ്റിലെ അനന്തരാവകാശ നികുതി നിയമങ്ങൾക്കെതിരെ വൻ കർഷക പ്രതിഷേധം അരങ്ങേറിയിരുന്നു. കർഷക പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും ഒടുവിലാണ് സർക്കാർ പുതിയ നികുതി നിർദേശങ്ങളിൽ നിന്ന് ഭാഗികമായി പിൻ തിരിയാൻ തീരുമാനിച്ചത്.

-------------------aud--------------------------------

 മില്യണിലധികം മൂല്യമുള്ള കർഷകർക്ക് 20 ശതമാനം അനന്തരവകാശ നികുതി ഏർപെടുത്തുമെന്ന ചാൻസിലർ റേച്ചൽ റീവ്സിൻ്റെ പ്രഖ്യാപനമാണ് പ്രതിഷേധങ്ങൾക്ക് ആധാരമായത്. കർഷകർക്ക് അനന്തരാവകാശ നികുതിയിൽ നിന്ന് ഇളവ് അനുവദിച്ച കാർഷിക പ്രോപ്പർട്ടി റിലീഫിൽ (എപിആർ) ഒരു മാറ്റവും വരുത്തില്ലെന്ന് ലേബർ സർക്കാർ മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതിന് ഘടകവിരുദ്ധമായി നിർദ്ദേശങ്ങൾ ആണ് ബഡ്ജറ്റിൽ വന്നത്. ബഡ്ജറ്റ് അവതരണത്തിന് ശേഷം യുകെയിൽ ഉടനീളം വൻ കർഷക പ്രതിഷേധമാണ് സർക്കാരിന് ഏറ്റു വാങ്ങേണ്ടി വന്നത്. പല കർഷകരും തങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ സർക്കാർ നൽകുന്ന മിനിമം വേതനത്തേക്കാൾ കുറവാണെന്ന് തുറന്നടിച്ചിരുന്നു. കൃഷിയിൽ നിന്നുള്ള വരുമാനമുള്ളതിനാൽ പല കർഷകർക്കും സ്വകാര്യ പെൻഷൻ ഇല്ലെന്നതും കർഷക സംഘടനകൾ ചൂണ്ടി കാണിച്ചിരുന്നു. എന്നാൽ 80 വയസ്സ് എന്ന പ്രായപരിധി നിശ്ചയിക്കുന്നതിനും കർഷക സംഘടനകൾ കടുത്ത വിയോജിപ്പുണ്ട്. 80 എന്ന പ്രായ പരുധി 73 ആയി കുറയ്ക്കണമെന്ന് നാഷണൽ ഫാർമേഴ്‌സ് യൂണിയൻ പ്രസിഡൻ്റ് ടോം ബ്രാഡ്‌ഷോ ആവശ്യപ്പെട്ടു. ഇന്നത്തെ രൂപത്തിൽ അനന്തരാവകാശ നികുതി നിയമം നടപ്പിലാക്കുകയാണെങ്കിൽ തൻറെ ഫാം വിൽക്കേണ്ടി വരുമെന്ന് കന്നുകാലി കർഷകനായ ഡേവിഡ് ബാർട്ടൺ പറഞ്ഞു. പല കർഷകരും തങ്ങൾ അടയ്ക്കേണ്ടി വരുന്ന ഭാരിച്ച നികുതിയോർത്ത് മാനസിക പ്രശ്നങ്ങളെ നേരിടുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട് . എന്നാൽ ഓരോ വർഷവും ഏറ്റവും സമ്പന്നമായ എസ്റ്റേറ്റുകളെ മാത്രമേ ഇത് ബാധിക്കുകയുള്ളുവെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ NFU യും കൺട്രി ലാൻഡ് ആൻഡ് ബിസിനസ് അസോസിയേഷനും (CLA) മൊത്തം 70,000 ഫാമുകളെ ബാധിക്കുമെന്ന് കണക്കാക്കുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu