നരേന്ദ്രമോദിയുടെ വിരുന്നില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി പങ്കെടുത്തു. എളമരം കരീം എംപി പറഞ്ഞു കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. പ്രേമചന്ദ്രനെ കണ്ടുകൊണ്ടാണോ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി ഇടയ്ക്കിടെ പറയുന്നത് എന്ന് സംശയിക്കണം. എന്‍ കെ പ്രേമചന്ദ്രന്‍ പങ്കെടുത്തത് ബിജെപി എംപിമാരും ഘടകകക്ഷി എംപിമാരും പങ്കെടുത്ത വിരുന്നിലാണ്. സംഭവത്തില്‍ കേരളത്തിന് പ്രേമചന്ദ്രന്റെ വിശദീകരണം കേള്‍ക്കാന്‍ ആഗ്രഹമുണ്ട്.
യുഡിഎഫ് എംപി വിരുന്നില്‍ പങ്കെടുക്കുന്നത് ഉത്തരാഖണ്ഡില്‍ മുസ്ലിം സമൂഹത്തിന് നേരെ പൊലീസ് വെടിവയ്പ് ഉണ്ടാകുമ്പോഴാണ്. കേരളത്തിലെ ജനങ്ങളെ ഇത് ആകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. ന്യൂനപക്ഷം രാജ്യത്തെ വേട്ടയാടപ്പെടുന്ന സമയത്ത് പ്രധാനമന്ത്രിയോടൊപ്പം വിരുന്നില്‍ പങ്കെടുക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ പ്രതിപക്ഷത്തെ അങ്ങേയറ്റം അധിക്ഷേപിക്കുകയും നഖശിഖാന്തം എതിര്‍ക്കുകയും ചെയ്ത് പ്രസംഗം നടത്തി. ഇതിൻറെ പിറ്റേ ദിവസമാണ് വിരുന്ന് സംഘടിപ്പിച്ചത്.
പ്രേമചന്ദ്രന്‍ ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തോട് മാപ്പ് പറയണം. തെറ്റ് തിരുത്താന്‍ തയ്യാറാവണം.
യുഡിഎഫും സംഭവത്തില്‍ നിലപാട് പറയണം എന്ന് അദേഹം പറഞ്ഞു.
© Copyright 2024. All Rights Reserved