കഴിഞ്ഞദിവസം അഹമ്മദാബാദിൽ നടന്ന ഇന്ത്യ–ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിനെ ചോദ്യം ചെയ്ത് കോൺഗ്രസ്. ലോകകപ്പ് ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി സമയം കണ്ടെത്തിയെങ്കിലും അക്രമം നാശം വിതച്ച മണിപ്പുർ ഇതുവരെ സന്ദർശിച്ചിട്ടില്ലെന്ന് കോൺഗ്രസ് പറഞ്ഞു. പ്രധാനമന്ത്രി, തന്റെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ ഇരിക്കാൻ സമയം കണ്ടെത്തി. നാളെ മുതൽ കോൺഗ്രസിനെ വിമർശിക്കാനും അപകീർത്തിപ്പെടുത്താനും രാജസ്ഥാനിലും തെലങ്കാനയിലും എത്തും. എന്നാൽ, ഇപ്പോഴും പിരിമുറുക്കവും ദുരിതവും അനുഭവിക്കുന്ന മണിപ്പുർ സന്ദർശിക്കുന്നത് ഉചിതമാണെന്ന് അദ്ദേഹത്തിന് തോന്നിയിട്ടില്ല. അദ്ദേഹത്തിന്റെ മുൻഗണനകൾ വ്യക്തമാണ്’’– കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്‌സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തു.മേയ് മുതൽ അക്രമം നടക്കുന്ന മണിപ്പുരിൽ പ്രധാനമന്ത്രി ഇതുവരെ സന്ദർശനം നടത്താത്തതിനെ കോൺഗ്രസ് മുൻപും ചോദ്യം ചെയ്തിരുന്നു...
© Copyright 2025. All Rights Reserved