അബുദാബി: സ്നേഹത്തിന്റെ ശിലാക്ഷേത്രം മാനവികതയും സഹിഷ്ണുതയും കൈകോർക്കുന്ന യുഎഇയുടെ മണ്ണിൽ നടതുറന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 5.20ന് അബുദാബിയിലെ ബിഎപിഎസ് ക്ഷേത്രം ലോകത്തിനു സമർപ്പിച്ചു.
സ്വാമിനാരായൺ അക്ഷർ പുരുഷോത്തം പ്രതിഷ്ഠയിൽ പ്രധാനമന്ത്രി ആരതിയുഴിഞ്ഞു; പുഷ്പാർച്ചനയും നടത്തി.പ്രധാനമന്ത്രിക്ക് ശിൽപങ്ങളുടെ സവിശേഷതകൾ ബിഎപിഎസ് ഹിന്ദു മന്ദിർ മേധാവി ബ്രഹ്മവിഹാരി ദാസ് വിവരിച്ചു കൊടുത്തു. മോദിയെ ബോച്ചെസെൻ വാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്തയുടെ (ബിഎപിഎസ്) ആത്മീയ ആചാര്യ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിലാണു സ്വീകരിച്ചത്.
© Copyright 2023. All Rights Reserved