രാമേശ്വരം ക്ഷേത്രം നിലനിൽക്കുന്നത് രാമനാഥപുരത്താണ്. തമിഴ്നാട്ടിലെത്തുമ്പോഴും, അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന വേളയിലും മോദി രാമേശ്വരം സന്ദർശിച്ചിരുന്നു. മുസ്ലിം ലീഗിന്റെ സിറ്റിങ് മണ്ഡലമാണ് രാമനാഥപുരം. മുസ്ലിം ലീഗിൻ്റെ നവാസ് കനിയാണ് നിലവിൽ രാമനാഥപുരം എം.പി. അടുത്ത തെരഞ്ഞെടുപ്പിലും നവാസ് കനി തന്നെയാണ് രാമനാഥപുരത്ത് ഇൻഡ്യ മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്നത്. 2019ൽ 1,27,122 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് നവാസ് കനി വിജയിച്ചത്. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന നൈനാർ നാഗേന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്ത്. നവാസ് കനി 4,69,943 വോട്ട് നേടിയപ്പോൾ 3,42,821 വോട്ടാണ് നൈനാർ നാഗേന്ദ്രൻ നേടിയത്.
ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് ഭരണം പിടിച്ചതോടെ ദക്ഷിണേന്ത്യയിലേക്ക് കയറാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയെ മത്സരരംഗത്തിറക്കി പുതിയ നീക്കങ്ങൾ നടത്താൻ ബി.ജെ.പി ആലോചിക്കുന്നത്.
© Copyright 2023. All Rights Reserved