പ്രപഞ്ചത്തിൽ കണ്ടെത്തിയതിൽ ഏറ്റവും പ്രകാശമുള്ളതും എന്തിനേയും വിഴുങ്ങാൻ കഴിവുള്ളതുമായ ബ്ലാക്ക് ഹോൾ കണ്ടെത്തി ബഹിരാകാശ ഗവേഷകർ. സൂര്യനേക്കാൾ 170 കോടി ഭാരമുണ്ട് ജെ ഒ 5294351 എന്ന് പേരിട്ടിരിക്കുന്ന ഈ ബ്ലാക്ക് ഹോളിന്. . ചിലിയിലെ വമ്പൻ ടെലസ്കോപാണ് കണ്ടെത്തലിന് പിന്നിൽ. നേച്ചർ ആസ്ട്രോണമിയിൽ വന്ന റിപ്പോർട്ടിനെ അനുസരിച്ച് സൂര്യന്റെ ഭാരമുള്ള വസ്തുക്കളാണ് ദിവസേന ഈ ബ്ലാക്ക് ഹോൾ വലിച്ചെടുക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ വിശദമാക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയിരുന്നതാണ് എങ്കിലും ഈ ബ്ലാക്ക് ഹോളിന്റെ യഥാർത്ഥ രൂപം വ്യക്തമാവുന്നത് അടുത്തിടെയാണ്. മനുഷ്യവംശത്തിന്റെ ഉത്ഭവത്തേക്കാളും പ്രായംവരുന്നതാണ് ഈ ബ്ലാക്ക് ഹോളെന്നാണ് നിഗമനം. ഇഥ്രയും കാലം നമ്മെ തന്നെ നോക്കിയിരുന്ന ബ്ലാക്ക് ഹോളിന്റെ പ്രഭ തിരിച്ചറിയുന്നത് ഇപ്പോഴെന്നാണ് ഓസ്ട്രേലിയൻ നാഷണൽ സർവ്വകലാശാലയിലെ ഗവേഷകനായ ക്രിസ്റ്റ്യൻ വോൾഫ് പ്രതികരിക്കുന്നത്. മുന്നിലുള്ള പല നക്ഷത്രങ്ങളേയും മാറ്റി ഇപ്പോഴാണ് ഈ ബ്ലാക്ക് ഹോൾ നമ്മുക്ക് മുൻപിൽ പൂർണമായ രൂപത്തിലെത്തിയതെന്നാണ് ഇദ്ദേഹം വിശദമാക്കുന്നത്.
ഈ ബ്ലാക്ക് ഹോളിലെ ആക്ടീവ് ഗാലക്ടിക് ന്യൂക്ലിയസ് വളരെ അധികം ശേഷിയുള്ളതിനാൽ വലിയ രീതിയിലാണ് പ്രകാശം പുറത്തേക്ക് പ്രവഹിപ്പിക്കുന്നത്. അതിനാലാണ് ഈ ബ്ലാക്ക് ഹോൾ നമ്മുക്ക് കാണാൻ സാധ്യമാകുന്നതാണെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. സൂര്യനേക്കാൾ 500ട്രില്യൺ മടങ്ങ് അധികമാണ് ഈ ബ്ലാക്ക്ഹോളിൽ നിന്നുള്ള പ്രകാശമെന്നും നെപ്ട്യൂണിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിനേക്കാൾ 15000 മടങ്ങ് അകലെയായിട്ടും ഈ പ്രകാശം ഭൂമിയിലേക്ക് എത്തുന്നുവെന്നും ഗവേഷകർ പ്രതികരിക്കുന്നത്.
© Copyright 2024. All Rights Reserved