വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീടുകളിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർബന്ധിതരായി നൂറുകണക്കിന് കുടുംബങ്ങൾ. ബ്രിട്ടനിൽ ഹെൻക് കൊടുങ്കാറ്റ് പ്രഭാവം കുറയാതെ തുടരുമ്പോൾ ശക്തമായ മഴയാണ് പെയ്തിറങ്ങുന്നത്. ഈ ഘട്ടത്തിൽ പല ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്.
ഇതിന് പുറമെയാണ് വീക്കെൻഡിൽ തണുപ്പ് കാലാവസ്ഥാ അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. താപനില -6 സെൽഷ്യസിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ഈർപ്പമേറിയ പ്രതലങ്ങളിൽ ഐസ് നിറയാൻ സാധ്യതയുണ്ട്.
-------------------aud--------------------------------
കടുത്ത വെള്ളപ്പൊക്കത്തിൽ നൂറുകണക്കിന് ജനങ്ങളെയാണ് രക്ഷപ്പെടുത്തിയത്. റെയിൽ ലൈനുകൾ തടസ്സപ്പെട്ടതിന് പുറമെ റോഡുകൾ പുഴകളായി മാറുന്നതാണ് അവസ്ഥ. 40 ദിവസമായി തുടരുന്ന മഴയാണ് പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ദുരിതം വിതയ്ക്കുന്നത്. ഈസ്റ്റ് ലണ്ടനിലെ ഹാക്ക്‌നി വിക്കിൽ തെരുവുകൾ പുഴയായി മാറിയതോടെ 50-ഓളം പേരെ രക്ഷപ്പെടുത്തി. കനാലിൽ നിന്നുള്ള വെള്ളം കരകവിഞ്ഞ് റസിഡൻഷ്യൽ സ്ട്രീറ്റുകലിലേക്കും, ഫ്‌ളാറ്റുകളുടെ താഴ്ന്ന നിലകളിലേക്കും എത്തിയതോടെയാണ് ഫയർഫോഴ്‌സ് ഇവിടെ രക്ഷാപ്രവർത്തനം നടത്തിയത്. ട്രെന്റ് നദിയിൽ ഗുരുതരമായ അളവിൽ ജലം ഉയർന്നതിനെ തുടർന്ന് നോട്ടിംഗ്ഹാം കൗണ്ടി കൗൺസിൽ ഗുരുതരാവസ്ഥ പ്രഖ്യാപിച്ചു.ഇവിടെ വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ നിന്നും ഒഴിയാൻ തയ്യാറായിരിക്കണമെന്നാണ് നിർദ്ദേശം.
വീക്കെൻഡിൽ തണുത്തുറയുന്ന കാലാവസ്ഥ വ്യാപിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഇന്നുമുതൽ ചൊവ്വാഴ്ച ഉച്ച വരെ ഇംഗ്ലണ്ടിനായി തണുപ്പ് കാലാവസ്ഥാ അലേർട്ട് നൽകിയിട്ടുണ്ട്.
© Copyright 2024. All Rights Reserved