അടുത്ത മാസം ചിത്രം റഷ്യയിൽ റി റീലിസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് കൽകി. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ശോഭന, ദിശാ പട്ടാണി എന്നിവരെല്ലം ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട എന്നിവർ അതിഥിവേഷത്തിലെത്തുന്നുണ്ട്. ബിഗ് ബഡ്‌ജറ്റിൽ ഒരുക്കിയ ചിത്രം വൈജയന്തി മൂവീസിൻ്റെ ബാനറിൽ സി അശ്വിനി ദത്താണ് നിർമിച്ചത്. മഹാഭാരത യുദ്ധം മുതൽ എഡി 2898 നടക്കുന്നതും മോഡേൺ ലോകവും പുരാണവും ബ്ലെൻഡ് ചെയ്തുമാണ് നാഗ് അശ്വിൻ ചിത്രം ഒരുക്കിയിരിക്കുന്നത്.
© Copyright 2025. All Rights Reserved