ദുരന്തമുഖത്തെ എയർലിഫ്റ്റിംഗ് സേവത്തിന് ചെലവായ തുക കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സർക്കാർ. പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയർലിഫ്റ്റ് സേവനത്തിനുള്ള തുക ആവശ്യപ്പെട്ടാണ് സംസ്ഥാനത്തിന് കത്ത് ലിച്ചത്.
-------------------aud-----------------------------
132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയർലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് എയർ വൈസ് മാർഷലാണ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്. ഒക്ടോബർ 22നാണ് കത്ത് ലഭിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ അഭിസംബോധന ചെയ്താണ് എയർവൈസ് മാർഷൽ വിക്രം ഗൗർ കത്ത് അയച്ചിരിക്കുന്നത്. വയനാടുകൊണ്ട് മാത്രം ബാധ്യത തീരുന്നില്ല. 2019 ലെ പ്രളയത്തിലും തുടർന്ന് വയനാട് ഉരുൾപ്പൊട്ടലുണ്ടായപ്പോഴും വ്യോമസേന എയർലിഫ്റ്റിംഗ് സേവനം നൽകിയിരുന്നു. ഇതിന് ചെലവായ തുക തിരിച്ചടക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
© Copyright 2024. All Rights Reserved