സംസ്ഥാനത്തിന് പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിക്കാത്തതിനെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡിഎംകെ മുഖപത്രം 'മുരസൊലി'. 'ആരുടെ പണം' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ, ഫണ്ട് ആവശ്യപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രം കളിയാക്കുകയാണെന്ന് ഡിഎംകെ മുഖപത്രം ആരോപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തമിഴ്‌നാട് സന്ദർശിക്കാനിരിക്കെയാണ് ഈ സംഭവ വികാസം.
ദുരിതാശ്വാസ നിധിയായി തമിഴ്‌നാട് 6,000 കോടി രൂപ നൽകിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ പണം നൽകിയെന്ന് വരുത്തിത്തീർക്കാൻ വ്യാജപ്രചാരണം നടത്തുകയാണെന്നും ലേഖനത്തിൽ പറയുന്നു.
തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ മാസം സംസ്ഥാനത്തിന് കേന്ദ്രം പണം നൽകാത്തതിനെ കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ഈ വ്യാജപ്രചാരണങ്ങളെന്നും ലേഖനത്തിൽ പറയുന്നു. ഞങ്ങൾ ആരുടെയും അച്ഛന്റെ പണം ആവശ്യപ്പെടുന്നില്ലെന്നും തമിഴ്നാട്ടിലെ ജനങ്ങൾ അടക്കുന്ന നികുതിയുടെ വിഹിതം മാത്രമാണ് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനോട് "അച്ഛന്റെ പണം" എന്ന പരിഹാസത്തോട് പ്രതികരിക്കുകയും വാക്കുകൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകിയതായും മുഖപത്രത്തിൽ വിശദീകരിക്കുന്നു.
© Copyright 2023. All Rights Reserved