2024-ൽ പലിശ നിരക്കുകൾ ആറ് തവണ കുറയ്ക്കുമെന്ന പ്രവചനങ്ങൾ അസ്ഥാനത്തായിരുന്നു. രണ്ട് തവണ മാത്രം കുറയ്ക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറായത്. തൽഫലമായി 5.25 ശതമാനത്തിൽ നിന്നും നിരക്കുകൾ 4.75 ശതമാനത്തിൽ എത്തിനിൽക്കുന്നു. എന്നാൽ വർഷത്തിന്റെ ആരംഭത്തിൽ സാമ്പത്തിക വിപണികൾ പ്രവചിച്ചത് ഈ വിധമായിരുന്നില്ല. ചുരുങ്ങിയത് ആറ് തവണയെങ്കിലും പലിശ നിരക്ക് കുറയ്ക്കാൻ കേന്ദ്ര ബാങ്ക് തയ്യാറാകുമെന്നായിരുന്നു പൊതുനിലപാട്.
-------------------aud--------------------------------
എന്നാൽ ഇത് സംഭവിച്ചില്ല. എന്നുമാത്രമല്ല പണപ്പെരുപ്പം തിരിച്ചുവരവ് നടത്തുകയും, വരുമാനവളർച്ച ശക്തമാകുകയും ചെയ്തതിനൊപ്പം സമ്പദ് വ്യവസ്ഥയുടെ അവസ്ഥ മോശമാകുകയും ചെയ്തു. തൊഴിലില്ലായ്മ നിരക്ക് താഴ്ന്ന് നിന്നതും ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ കൂടുതൽ വെട്ടിക്കുറവുകളിൽ നിന്നും പിന്തിരിപ്പിച്ചു.
പുതു വർഷം പരമാവധി മൂന്ന് വെട്ടിക്കുറവുകൾ പ്രതീക്ഷിക്കാമെന്നാണ് വിപണികളുടെ ഇപ്പോഴത്തെ പ്രവചനം. അതായത് 2025 അവസാനിക്കുമ്പോൾ പലിശകൾ 4 ശതമാനത്തിൽ എത്തുമെന്നാണ് കരുതുന്നത്. 2025 വർഷത്തിൽ നിരക്കുകൾ 3 ശതമാനത്തിനും, 4 ശതമാനത്തിനും ഇടയിൽ നിൽക്കുമെന്നാണ് സാൻടാൻഡറുടെ പ്രവചനം. വർഷത്തിന്റെ അവസാനത്തോടെ 3.75 ശതമാനത്തിലേക്ക് പലിശ കുറയുമെന്നും അവർ പറയുന്നു.
© Copyright 2024. All Rights Reserved