വിദേശത്തുനിന്നുമെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ കാലാവധി 14 ദിവസമായി നീട്ടാൻ സാധ്യത. 7ദിവസം സർക്കാർ ക്വാറന്റൈനും തുടർന്നുള്ള 7 ദിവസം വീട്ടിലും എന്ന നിലപാടായിരുന്നു ഇന്നലെ മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ ഇന്നലെ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നത്. എന്നാൽ 7 ദിവസം എന്നുള്ളത് 14 ആയി നീട്ടാൻ കേന്ദ്ര സർക്കാർ നിർദ്ദേശം ഉന്നയിച്ചു. ഇതേ തുടർന്നാണ് കാലാവധി നേടുന്നതിനുള്ള ആലോചന ഉണ്ടായത് അന്തിമ തീരുമാനം ഉന്നത തല അവലോകന യോഗത്തിന് ശേഷം ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് നിന്നുള്ള പ്രവാസികളുടെ മടക്കയാത്ര നാളെ മുതൽ ആരംഭിക്കും. രാജ്യത്തെ 13നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ ആളുകളെ മറക്കില്ല അയക്കുന്നത്. ബംഗ്ലാദേശ്, ഫിലിപ്പൈൻസ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലുള്ള പ്രവാസികളെയും തിരിച്ചയക്കും. എയർ ഇന്ത്യ എക്സ്പ്രസ്സ് നാണു മടക്ക യാത്രയുടെ ചുമതല
© Copyright 2024. All Rights Reserved