കേരളീയ സംസ്‌കാരത്തിന്റെ ശോഭയും, വനിതാ ശാക്തീകരണത്തിന്റെ കരുത്തും ഒത്തുചേരുന്ന മിസ് & മിസസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് ഈ ശനിയാഴ്ച, നവംബർ 23, 2024-ന് ഹാരോയിലെ പ്രശസ്തമായ ഗ്രേറ്റ് ഹാളിൽ അരങ്ങേറുന്നു. മിസ് & മിസിസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് അരങ്ങേറുമ്പോൾ ഈ സംഗീത രാവ് ബ്രിട്ടണിലെ മലയാളി സമൂഹത്തിന് അഭിമാനകരമായ ഒരു കൂട്ടായ്മയാണ് സമ്മാനിക്കുന്നത്. ഈ വലിയ ആഘോഷത്തിന് നേതൃത്വം നൽകുന്നത് പ്രശസ്ത ഫാഷൻ ഡിസൈനറും സൗസിക ബ്രാൻഡിന്റെ സ്ഥാപകനുമായ കമൽ രാജ് മണിക്കത്ത് ആണ്.
-------------------aud--------------------------------
സൗത്ത് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും യു.കെയിലും പ്രശസ്തനായ മലയാളി ഫാഷൻ ഡിസൈനറ് കമൽ രാജ് മണിക്കത്ത്, അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, കഠിനാധ്വാനം, നവീനമായ ഡിസൈനുകൾ എന്നിവയിലൂടെ ഫാഷൻ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. ഈ ബ്യൂട്ടിപേജന്റിൻറെ മുഖ്യ ലക്ഷ്യം സൗന്ദര്യമത്സരം മാത്രമല്ല, മറിച്ച് ഓരോ സ്ത്രീയുടെയും വ്യക്തിത്വവും ആത്മവിശ്വാസവും മഹത്വവും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കമൽ രാജ് പറയുന്നു. ഈ മത്സരം സൗന്ദര്യത്തിൻറെ, സ്നേഹവും ആഴമുള്ള സംസ്‌കാരവും ആത്മവിശ്വാസവും പ്രചോദിപ്പിക്കാൻ കഴിവുള്ള ശക്തമായ പ്ലാറ്റ്ഫോമാണെന്നും കമൽ രാജ് കൂട്ടിച്ചേർത്തു.
ആഘോഷങ്ങളും അവതരണങ്ങളും ചേർന്ന ഈ മനോഹര സന്ധ്യ ഹരോ ഗ്രേറ്റ് ഹാളിനെ മനോഹരമായ ഒരു വേദിയായി മാറ്റി, മത്സരാർത്ഥികളുടെ വിവിധ കഴിവുകളും ആകർഷണങ്ങളും അവതരിപ്പിക്കുന്നതിന് സാക്ഷിയാകും.
മലയാളി സംസ്‌കാരത്തിന്റെ സമ്പന്നതയും ആചാരങ്ങളും ആഘോഷിക്കുന്ന പാരമ്പര്യ വേഷത്തിലും ഉന്നതനിലവാരം പുലർത്തുന്ന ആധുനിക ശൈലി ഉൾപ്പെടുന്ന ഇവനിംഗ് വെയറിലും, സർഗ്ഗാത്മകതയും വ്യക്തിത്വവും പ്രകടമാവുന്ന പ്രതിഭാശേഷി വിലയിരുത്തപ്പെടുന്ന അവസരവും ഒത്തുചേരുന്ന മൂന്ന് റൗണ്ടുകൾ കിരീടാവകാശികളെ കണ്ടെത്തുന്നതിലേയ്ക്ക് നയിക്കും. മിസ് മലയാളി യുകെ, മിസിസ് മലയാളി യുകെ വിജയികളെ പ്രഖ്യാപിക്കുന്ന കിരീടധാരണ ചടങ്ങാണ് ഈ ആഘോഷരാവിന്റെ ഹൈലൈറ്റ്. ഈ അഭിമാനകരമായ ശീർഷകങ്ങൾ സൗന്ദര്യം മാത്രമല്ല, വിജയികളുടെ ബുദ്ധി, നിലപാടുകൾ, സാംസ്കാരിക ഔന്നത്യം എന്നിവയും തിരിച്ചറിയുന്നവയാകും. ഈ വലിയ പരിപാടി നടത്തുന്നത് ലൈഫ്സ്റ്റൈൽ ബ്രാൻഡ് ആയ വൈബ്രന്റ്സ് ലണ്ടൻ ആണ്. വൈബ്രന്റ്സ് ലണ്ടൻ ആസ്ഥാനമായുള്ള AV പ്രൊഡക്ഷൻ കമ്പനിയാണ്, LED സ്ക്രീൻ, PA സിസ്റ്റം, ലൈറ്റിംഗ് എന്നിവയിൽ പ്രാവീണ്യമുള്ള ഇവർ കോൺഫറൻസുകൾ, കോർപ്പറേറ്റ് ഇവന്റുകൾ, അവാർഡ് ചടങ്ങുകൾ, ഫാഷൻ ഷോകൾ, പ്രദർശനങ്ങൾ, വിവാഹങ്ങൾ, DJ പാർട്ടികൾ എന്നിവയ്ക്കായി പ്രൊഫഷണൽ സേവനങ്ങൾ നൽകുന്നു. കമൽരാജിനൊപ്പം നയിക്കുന്നത് എബി ജോസ്, ബോണിസൺ വി.ജെ, ദീപ നായർ, സ്മൃതി രാജ്, പാർവതി പിള്ള, ഏഞ്ജൽ റോസ്, അശ്വതി അനീഷ്, ഷാരോൺ സജി, ചാൾസ് എഡ്, അനിൽ ലോനപ്പൻ, പ്രിയ രഞ്ജിത് എന്നിവർ ഉൾപ്പെടുന്ന ഈ മേഖലയിലെ പരിചയസമ്പന്നരാണ് പിന്നണിയിൽ പ്രവർത്തിക്കുന്നത്. ഈ ഇന്റർനെഷണൽ വേദിയുടെ അവതാരകരായെത്തുന്നത് പ്രിൻസ് സേവ്യർ, നിവേദ്യ നിജീഷ് എന്നിവരാണ്.
മിസ് & മിസസ് മലയാളി യു.കെയുടെ സൗന്ദര്യ മത്സരം ഒരു മത്സരമല്ല, ഇത് മലയാളി സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണ്. വിവിധ കോണുകളിൽ നിന്നുള്ള മലയാളി സ്ത്രീകളെ ഒരു വേദിയിൽ കൊണ്ടുവരികയിലൂടെ ഒരു ആഗോള ഐക്യം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പരിപാടിയുടെ ആകർഷണം.
© Copyright 2024. All Rights Reserved