പ്രാഗ് ചെക് റിപ്പബ്ലിക് തലസ്‌ഥാന നഗരമായ പ്രാഗിലെ ചാൾസ് സർവകലാശാലയിൽ വിദ്യാർഥി നടത്തിയ വെടിവയ്‌പിൽ 14 പേർ കൊല്ലപ്പെട്ടു. 24 പേർക്കു പരുക്കേറ്റു. 10 പേരുടെ നില ഗുരുതരമാണ്. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. വെടിവയ്‌പ് നടന്ന യാൻ പാലഗ് സ്ക്വയറിലുള്ള സർവകലാശാലയുടെ ഫിലോസഫി വിഭാഗം കെട്ടിടം പൊലീസ് ഒഴിപ്പിച്ചു.
സഞ്ചാരികളുടെ പ്രീയപ്പെട്ടയിടമായ ഓൾഡ് ടൗൺ സ്‌ക്വയറിലേക്ക് വിനോദസഞ്ചാരികൾ എത്തുന്ന നഗരത്തിന്റെ തിരക്കുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന ജാൻ പാലച്ച് സ്‌ക്വയറും സമീപ കെട്ടിടങ്ങളും പൊലീസ് സീൽ ചെയ്തു. തോക്കുധാരി പെട്ടെന്ന് സർവകലാശാല കെട്ടിടത്തിലേക്ക് എത്തുകയും വെടിയുതിർക്കുകയുമായിരുന്നെന്ന് ആക്രമത്തെ അതിജീവിച്ച വിദ്യാർത്ഥികൾ പറഞ്ഞു. നിരവധി വെടിയൊച്ചകൾ കേട്ടതോടെ തങ്ങൾ പരിഭ്രാന്തരായെന്നും ഇപ്പോഴും ആ നടുക്കത്തിൽ നിന്നും വിട്ടുമാറിയിട്ടില്ലെന്നും സർവകലാശാല അധികൃതരും പറഞ്ഞു.അക്രമി സർവകലാശാലയ്ക്കുള്ളിൽ കടന്നതായി അധികൃതർ വിദ്യാർത്ഥികളേയും സ്റ്റാഫിനേയും മെസേജുകളിലൂടെ അറിയിച്ചിരുന്നു. പൊലീസെത്തി ഏറ്റുമുട്ടലിലൂടെ അക്രമിയെ കീഴ്‌പ്പെടുത്തുകയും വധിക്കുകയുമായിരുന്നു. അപായമുന്നറിയിപ്പ് നൽകുന്നതിനായി സർവകലാശാലയിൽ വലിയ ശബ്ദത്തോടെ സൈറണും മുഴങ്ങിയിരുന്നു. 25 പേരെങ്കിലും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമിയുടെ പ്രകോപന കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
© Copyright 2025. All Rights Reserved