രഞ്ജി ട്രോഫി ക്രിക്കറ്റിൽ 12-ാം വയസിൽ അരങ്ങേറി ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബിഹാർ താരം വൈഭവ് സൂര്യവൻശി. വെള്ളിയാഴ്ച മുംബൈക്കെതിരായ മത്സരത്തിലാണ് 12കാരായ വൈഭവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇതോടെ ഇന്ത്യക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവിൻറെ പേരിലായി. പിന്നിലാക്കിയതാകട്ടെ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെയും യുവരാജ് സിംഗിനെയും -------------------aud--------------------------------fcf30812 വയസും 284 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. സച്ചിനാകട്ടെ 15 വർഷവും 230 ദിവസവും പ്രായമുള്ളപ്പോഴും യുവരാജ് സിംഗ് 15 ദിവസവും 57 ദിവസവും പ്രായമുള്ളപ്പോഴാണ് ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. ഇന്ത്യ ബി ടീമിനായി അണ്ടർ 19 ടീമിലും മുമ്പ് വൈഭവ് കളിച്ചിട്ടുണ്ട്. രണ്ട് അർധസെഞ്ചുറി അടക്കം ആറ് മത്സരങ്ങളിൽ 177 റൺസടിച്ച് വൈഭവ് ഞെട്ടിക്കുകയും ചെയ്തു. പിന്നീട് വിനൂ മങ്കാദ് ട്രോഫിയിൽ കളിച്ച വൈഭവ് ഒറു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും അടക്കം 393 റൺസടിച്ചു. എന്നാൽ രഞ്ജി അരങ്ങേറ്റത്തിൽ ആദ്യ ഇന്നിംഗ്സിൽ 19ഉം രണ്ടാം ഇന്നിംഗ്സിൽ 12ഉം റൺസെടുക്കാനെ വൈഭവിനായുള്ളു. വൈഭവിൻറെ അരങ്ങേറ്റത്തിന് പുറമെ ബിഹാർ-മുബൈ രഞ്ജി മത്സരം കളിക്കളത്തിന് പുറത്തെ തർക്കങ്ങൾകൊണ്ടും ശ്രദ്ധേയമായിരുന്നു. 27 വർഷത്തിനുശേഷം രഞ്ജി ട്രോഫി മത്സരങ്ങൾക്ക് വേദിയായ ബിഹാറിലെ മോയിൻ ഉൾ ഹഖ് സ്റ്റേഡിയത്തിൻറെ പരിതാപകരമായ അവസ്ഥ കൊണ്ടും വിവാദമായിരുന്നു.പട്‌നയിൽ നടക്കുന്ന മത്സരത്തിൽ മുംബൈയെ നേരിടാൻ ബിഹാറിൻറെ രണ്ട് ടീമുകലെത്തിയതും വിവാദമായി. ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ രണ്ട് ടീമുകളുടെ ലിസ്റ്റാണ് നൽകിയിരുന്നത്. ബിഹാർ ക്രിക്കറ്റ് അസോസിയേഷനിലെ തർക്കത്തെ തുടർന്ന് പ്രസിഡൻറ് തെരഞ്ഞെടുത്ത ടീമും സെക്രട്ടറി തെരഞ്ഞെടുത്ത ടീമും മത്സരത്തിന് തൊട്ടു മുമ്പ് ഗ്രൗണ്ടിലെത്തിയത് നാണക്കേടായി. ഒടുവിൽ പൊലീസ് ഇടപെട്ട് പ്രസിഡൻറ് തിരഞ്ഞെടുത്ത ടീമിനെ മുംബൈക്കെതിരെ കളിപ്പിക്കുകയായിരുന്നു. വിചിത്രമായ സംഭവങ്ങളെ തുടർന്ന് മത്സരം തുടങ്ങാൻ രണ്ട് മണിക്കൂർ വൈകുകയും ചെയ്തു.
© Copyright 2023. All Rights Reserved