ഫാ. എബിൻ നീറുവേലിലിന് യാത്രയയപ്പും, ഫാ. എൽവിസ് ജോസ് കൊച്ചേരിക്ക് സ്വീകരണവും

21/09/24

ഗ്രേറ്റ് ബ്രിട്ടൻ സിറോമലബാർ രൂപതയിലെ ബെഡ്ഫോർഡ് കേന്ദ്രമായുള്ള സെൻ്റ് അൽഫോൻസാ മിഷനിൽ കഴിഞ്ഞ മൂന്നു വർഷമായി സേവനം അനുഷ്‌ഠിക്കുകയും, സെന്റ് അൽഫോൻസാ കമ്മ്യൂണിറ്റിയെ മിഷൻപദവിയിലേക്ക് ഉയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്ത ഫാ. എബിൻ നീറുവേലിൽ സ്‌ഥലം മാറി പോകുന്ന വേളയിൽ ഇടവകയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പു നൽകും.

-------------------aud--------------------------------

ഇതോടൊപ്പം ബെഡ്‌ഫോർഡ് സെൻ്റ് അൽഫോൻസാ മിഷനിൽ ഇടവക വികാരിയായി ചാർജ് എടുക്കുന്ന ഫാ. എൽവിസ് ജോസ് കോച്ചേരി MCBS നു ഊഷ്‌മള സ്വീകരണം ഒരുക്കുന്നതുമാണ്.   ഫാ. എൽവിസ് കോച്ചേരി MCBS നിലവിൽ എപ്പാർക്കിയൽ മീഡിയ കമ്മീഷൻ ചെയർമാനും, ലെസ്‌റ്റർ റീജനൽ കോഓർഡിനേറ്ററുമാണ്. എൽവിസ് അച്ചൻ കെറ്ററിങ് ആൻഡ് നോർത്താംപ്‌ടൺ മിഷനുകളിൽ അജപാലന ശുശ്രൂഷ ചെയ്‌തുവരികയായിരുന്നു. ഫാ. എബിൻ, പ്രശസ്‌ത ധ്യാനഗുരുവും, വിൻസൻഷ്യൽ സഭാംഗവുമാണ്. കെറ്ററിംഗ് ആൻഡ് നോർത്താംപ്‌ടൺ മിഷന്റെ അജപാലന ശുശ്രൂഷ എബിൻ അച്ചൻ ഏറ്റെടുക്കും. മിഷൻ പ്രവർത്തനങ്ങളിൽ എബിൻ അച്ചനെ സഹായിച്ചിരുന്ന ഫാ. ജോബിൻ കൊശാക്കലും എബിൻ അച്ചനോടൊപ്പം ബെഡ്ഫോർഡിൽ നിന്നും മാറുകയാണ്. സഭ ഏൽപിച്ചിരിക്കുന്ന പുതിയ ദൗത്യം ഇരുവൈദികരും ഉടനെ ഏറ്റെടുക്കും. എബിൻ അച്ചന്റേയും ജോബിൻ അച്ചന്റേയും സ്‌ഥലം മാറ്റം മിഷനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്നും, അവരുടെ പുതിയ ദൗത്യത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും, ആശംസകളും, പ്രാർത്ഥനകളും നേരുന്നതായുംപള്ളിക്കമ്മിറ്റി അറിയിച്ചു. സെപ്റ്റംബർ 22 നു ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമൂഹബലിക്കു ശേഷം 6:30 ന് പാരിഷ് ഹാളിൽ ഇടവകാംഗങ്ങൾ ഒത്തുചേർന്ന് യാത്രയയപ്പ്-സ്വീകരണ ചടങ്ങുകൾ നടത്തും. സ്നേഹവിരുന്നും ക്രമീകരിക്കുന്നുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu