ബാറ്റിങ് ഫോമിലെത്താൻ കഴിയാതെ കഷ്ടപ്പെടുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അതിനുള്ള പരിഹാര മാർഗങ്ങൾ തേടുന്നു. ഇതിന്റെ ഭാഗമായി താരം ഇന്ന് മുതൽ മുംബൈ രഞ്ജി ട്രോഫി ടീമിനൊപ്പം പരിശീലനം തുടങ്ങും.
-------------------aud------------------------------
മോശം ഫോമിന്റെ പേരിൽ കടുത്ത വിമർശനങ്ങളാണ് രോഹിതിനെതിരെ ഉയരുന്നത്. ക്യാപ്റ്റൻ സ്ഥാനവും ടീമിലെ സ്ഥാനം പോലും ചോദ്യ ചിഹ്നത്തിൽ നിൽക്കുന്ന അവസ്ഥയാണ്. അതിനിടെയാണ് ക്യാപ്റ്റൻ പുതിയ നീക്കം. രഞ്ജി ട്രോഫി പോരാട്ടങ്ങളുടെ രണ്ടാം ഘട്ടത്തിനായി മുംബൈ ടീം ഈ മാസം 23 മുതൽ ഇറങ്ങും. ജമ്മു കശ്മീരിനെതിരെയാണ് മുംബൈയുടെ പോരാട്ടം. ദേശീയ ടീമിൽ കളിക്കുന്നവരും പരിക്കേറ്റവരും ഒഴികെയുള്ളവർ രഞ്ജി ട്രോഫിയിൽ അതത് സംസ്ഥാന ടീമുകൾക്കായി കളിക്കണമെന്നാണ് ബിസിസിഐ നിയമം.
© Copyright 2024. All Rights Reserved