ഫോർബ്‌സിന്റെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ബാർബി ഡോളും

07/12/23

ഫോർബ്‌സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ ബാർബി പാവയും. 64 വർഷം പ്രായമുള്ള ബാർബി ഡോൾ പട്ടികയിൽ 100-ാം സ്ഥാനത്താണുള്ളത്. ഒരു പാവയ്ക്ക് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിൽ ഇത്ര വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നത് എങ്ങനെയെന്നത് പലർക്കും ആശ്ചര്യകരമാണ്. എന്നാൽ, 2023ൽ ബാർബി ഒരു പാവ എന്നതിലുപരി സ്ത്രീശാക്തീകരണത്തിൻ്റെ പ്രതീകമായി മാറിയെന്നാണ് ഫോർബ്സ് വിലയിരുത്തുന്നത്. ബാർബി എന്ന ചിത്രം സംവധാനം ചെയ്‌ത ഗ്രെറ്റ ഗെർവിഡിന് ഫോർബ്സ് നന്ദി പറഞ്ഞു.ഇരുകൈയും നീട്ടിയാണ് ചിത്രം പ്രേക്ഷകർ സ്വീകരിച്ചത്. ആഗോള ബോക്‌സ് ഓഫീസിൽ 140 കോടി ഡോളർ സമ്പാദിച്ച ചിത്രം ഗ്രെറ്റ ഗെർവിഡിനെ സംവിധായിക എന്ന നിലയിൽ 100 കോടി ഡോളറിലധികം വരുമാനം നേടുന്ന ആദ്യ വനിതയാക്കിമാറ്റി. 1959-ൽ റൂത്ത് ഹാൻഡ്‌ലറാണ് ബാർബിയെ സൃഷ്ടിച്ചത്. ഒരു സ്ത്രീക്ക് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനേക്കാൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് തൻ്റെ മകളെ മനസിലാക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം ബാർബിയെ നിർമിച്ചത്. പെൺകുട്ടികളുടെ മനസ്സ് രൂപപ്പെടുത്തുന്നതിൽ ബാർബി നിർണായക പങ്ക് വഹിക്കുന്നുവെന്ന് ഉപഭോക്തൃ സ്വഭാവത്തെക്കുറിച്ച് പഠിക്കുന്ന ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രൊഫസറായ കോളിൻ കിർക്ക് പറയുന്നു. ബാർബിക്ക് നമ്മുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കാൻ കഴിയുമെന്നത് ശരിയാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ഈ പാവയിൽ തങ്ങളെ കണ്ടെത്താനാവുമെന്നും കോളിൻ കിർക്ക് പറയുന്നു. ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും അഞ്ചു ദശലക്ഷവും യൂട്യൂബിൽ 12 ദശലക്ഷവും ഫോളോവേഴ്‌സുമായി ബാർബി ആധിപത്യം തുടരുകയാണ്. നിഷേധിക്കാനാവാത്ത സ്വാധീനമാണ് ബാർബി സമൂഹത്തിൽ സൃഷ്ടിച്ചത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu