ഫ്രാൻസിൽ അപ്രതീക്ഷിത നടപടിയുമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. രാജ്യത്തെ പാർലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാരിസ് ഒളിമ്പിക്സിന് മുമ്പ് രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടം ജൂൺ 30നും രണ്ടാം ഘട്ടം ജൂലൈ ഏഴിനും നടക്കുമെന്ന് പ്രസിഡന്റ് മാക്രോൺ അറിയിച്ചു.
-------------------aud--------------------------------
യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് മാക്രോൺ പാർലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്. യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എതിരാളിയും തീവ്ര വലതുപക്ഷ പാർട്ടിയുമായ മറൈൻ ലെ പെന്നിന്റെ നാഷണൽ റാലി വൻ വിജയത്തിലേക്ക് നീങ്ങുമ്പോഴാണ് മാക്രോണിന്റെ നടപടി.
മാക്രോണിന്റെ പാർട്ടിയേക്കാൾ ഇരട്ടിയിലധികം വോട്ടുകൾ തീവ്ര വലതുപക്ഷ പാർട്ടികൾ നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. പ്രതിപക്ഷമായ നാഷണൽ റാലിയുടെ 28 കാരനായ നേതാവ് ജോർദാൻ ബാർഡെല്ല പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ പ്രസിഡന്റിനെ വെല്ലുവിളിച്ചിരുന്നു. പ്രസിഡൻ്റായി രണ്ടാം ടേമിൽ, രണ്ട് വർഷം മാത്രം തികയുന്ന മാക്രോണിന് നിലവിൽ ഫ്രഞ്ച് പാർലമെൻ്റിൽ ഭൂരിപക്ഷമില്ല.
© Copyright 2024. All Rights Reserved