വിമാനം പുറപ്പെടാൻ വൈകുകയാണെങ്കിൽ ഡിപ്പാർച്ചർ ഗേറ്റ് വഴി യാത്രക്കാർക്ക് പുറത്തിറങ്ങാൻ അനുമതി. വിമാനത്തിൽ കയറിയ ശേഷം വിമാനം പുറപ്പെടാൻ ഏറെ താമസമുണ്ടായാൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ച് ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്.
.
-------------------aud--------------------------------fcf308
വിമാനത്താവളങ്ങളിൽ തിരക്കും വിമാനം വൈകുന്നതും വർധിച്ച പശ്ചാത്തലത്തിലാണ് ഇടപെടൽ. പലപ്പോഴും വിമാനത്തിനുള്ളിൽ മണിക്കൂറുകളോളം യാത്രക്കാരൻ കുടുങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. ഇത് പരാതിയ്ക്കും ഇടയാക്കിയിട്ടുണ്ട്. മാർച്ച് 30ന് വിമാന കമ്പനികൾക്കും എയർപോർട്ട് ഓപ്പറേറ്റർമാർക്കും പുതിയ മാർഗനിർദേശം നൽകിയതായും ഇപ്പോൾ പ്രാബല്യത്തിൽ വന്നതായും ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഡയറക്ടർ ജനറൽ സുൾഫിക്കർ ഹസൻ അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ ഈ മാർഗനിർദേശങ്ങൾ സഹായിക്കുമെന്നും വിമാനത്തിൽ കയറിയ ശേഷം ദീർഘനേരം ഇരിക്കേണ്ടതില്ലെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.വിമാനത്തിൽ കയറിയ ശേഷം ദീർഘനേരം വിമാനം വൈകുകയോ മറ്റ് അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, ബന്ധപ്പെട്ട വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റ് വഴി യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ എയർപോർട്ട് ഓപ്പറേറ്റർമാർ ഉറപ്പുവരുത്തേണ്ടതുണ്ട്. വിമാനത്തിൽ നിന്ന് യാത്രക്കാരെ ഇറക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വിമാന കമ്പനികളും സുരക്ഷാ ഏജൻസികളും തീരുമാനമെടുക്കുമെന്നും ഹസൻ പറഞ്ഞു.
© Copyright 2024. All Rights Reserved