കൊൽക്കത്ത: ബംഗാളിൽ ഹിന്ദുക്കളെ വംശഹത്യ ചെയ്യുകയാണെന്ന പരാമർശത്തിന് പരാമർശത്തിന് പിന്നാലെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് (ടി.എം.സി). ബി.ജെ.പി സംസ്ഥാനത്ത് വർഗീയവിഷം വിളമ്പുകയാണെന്നും ജനങ്ങളെ ജാതി ചൊല്ലി വിഭജിക്കാൻ ശ്രമിക്കുകയാണെന്നും പാർട്ടി പറഞ്ഞു.ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രി സമൃതി ഇറാനി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ വിമർശനവുമായി രം ഗത്തെത്തിയത്. മമത ഹിന്ദു വംശഹത്യയിൽ പ്രശസ്‌തയാണെന്നും ഇപ്പോൾ അവർ പാർട്ടി അംഗങ്ങളെ ഹിന്ദു സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കാൻ അനുമതി നൽകിയിരിക്കുകയാണെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.
© Copyright 2025. All Rights Reserved