ഒക്ടോബർ 30ന് ചാൻസലർ റേച്ചൽ റീവ്‌സ് അവതരിപ്പിക്കാൻ ഇരിക്കുന്ന ബജറ്റിൽ ക്യാപ്പിറ്റൽ ഗെയിൻസ് ടാക്‌സ് ഉയർത്തുമെന്ന അഭ്യൂഹം ശക്തമായതോടെ നികുതി പേടിച്ച് വീടുകൾ വിൽപ്പനയ്ക്ക് വയ്ക്കുകയാണ് ഉടമകൾ. ഇതോടെ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്ന വീടുകളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർധനവ് അനുഭവപ്പെടുന്നുണ്ട്.
-------------------aud--------------------------------
വരുമാനം വർദ്ധിപ്പിക്കാനായി ചാൻസലർ റേച്ചൽ റീവ്‌സ് ക്യാപ്പിറ്റൽ ഗെയിൻസ് ടാക്‌സ്-സിജിടി ഉയർത്തുമെന്ന് വ്യക്തമായതോടെയാണ് രണ്ടാമത്തെ വീടുകൾ വിൽപ്പനയ്ക്ക് വെച്ച് രക്ഷപ്പെടാൻ ഉടമകൾ കിണഞ്ഞ് പരിശ്രമിക്കുന്നത്.
ഹൗസ് ഓഫ് കോമൺസിൽ റീവ്‌സ് തന്റെ പദ്ധതികൾ അവതരിപ്പിക്കുന്നതിന് മുൻ രണ്ടാം വീടുകൾ വിൽക്കാനാണ് ഉടമകളുടെ ശ്രമം, സിജിടി വർധനവ് പ്രഖ്യാപിച്ചാൽ അതേ ദിവസം അർദ്ധരാത്രി പദ്ധതി പ്രാബല്യത്തിൽ വരുമെന്നത് കനത്ത തിരിച്ചടിയാണ്. നിലവിൽ പ്രധാന വീട് പോലുള്ള വിൽക്കുന്ന വസ്തുക്കളുടെ ലാഭത്തിലാണ് സിജിടി നൽകേണ്ടത്.
രണ്ടാമത്തെ വീടുകൾക്കും, റെന്റൽ വിൽപ്പനയ്ക്കുമുള്ള സിജിടി അടിസ്ഥാന നിരക്കിൽ നികുതി നൽകുന്നവർക്ക് 18 ശതമാനവും, അധിക നിരക്കിൽ നികുതി നൽകുന്നവർക്ക് 24 ശതമാനവുമാണ്. എന്നാൽ ഇത് 40 മുതൽ 45 ശതമാനം ഇരട്ടിപ്പിക്കാനാണ് ലേബർ ഗവൺമെന്റ് നീക്കമെന്നാണ് സൂചന. ലോക്കൽ അധികൃതർ കൗൺസിൽ ടാക്‌സ് ഇരട്ടി ചാർജ്ജ് ചെയ്യാൻ കഴിയുന്ന മേഖലകളിൽ ഇതിന്റെ ആഘാതം കൂടും. ഈ സാഹചര്യത്തിലാണ് ഹോളിഡേ സ്‌പോട്ടുകളിൽ ഉൾപ്പെടെ പ്രോപ്പർട്ടികൾ വിൽക്കുന്നതിന്റെ വർദ്ധന അനുഭവപ്പെടുന്നതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി. രണ്ടാമത്തെ വീട്ടുടമകളും, വാടകയ്ക്ക് നൽകാൻ വാങ്ങിയ വീടുകളുമായി ലാൻഡ്‌ലോർഡ്‌സും വിപണിയിലേക്ക് ഒഴുകിയെത്തുകയാണ്. ആയിരക്കണക്കിന് പൗണ്ട് വില കുറച്ച് നൽകാനും ഇവർ തയ്യാറാണ്. ഹാംപ്ഷയർ, സസെക്‌സ്, കെന്റ്, ഡിവോൺ, കോൺവാൾ എന്നിവിടങ്ങളിലാണ് സജീവമായി വിൽപ്പന നടക്കുന്നത്. ആയിരക്കണക്കിന് പൗണ്ട് വില കുറയുമെങ്കിലും മോർട്ടഗേജ് നിരക്കാണ് വാങ്ങലുകാരെ പിന്നോട്ട് വലിയ്ക്കുന്നത്.
© Copyright 2024. All Rights Reserved