2021–22 ൽ സംസ്ഥാനങ്ങളുടെ ബജറ്റ് ഇതര കടമെടുപ്പിൽ സിംഹഭാഗവും തെലങ്കാന, കേരളം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായിരുന്നുവെന്ന് ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റീവിന്റെ പഠനറിപ്പോർട്ട്. മൊത്തം ബജറ്റ് ഇതര കടമെടുപ്പിന്റെ പകുതിയിലേറെയും തെലങ്കാനയുടേതാണ്. കേരളത്തിന്റേത് 21%. ആന്ധ്രയുടേത് 9%.
അടിസ്ഥാനസൗകര്യ വികസനത്തിനായി പൊതു ഏജൻസികൾ വഴി ബോണ്ടുകളിലൂടെ സർക്കാർ സമാഹരിക്കുന്ന തുകയാണ് ബജറ്റ് ഇതര കടമെടുപ്പ്. കേരളത്തിൽ കിഫ്ബി അടക്കമുള്ളവ വഴിയെടുക്കുന്ന കടം ഇതിൽപെടും. എന്നാൽ 2022 മാർച്ചിൽ കേന്ദ്രം ബജറ്റ് ഇതര കടമെടുപ്പു കൂടി സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതോടെ ഈ രീതിക്കു കാര്യമായ കുറവുവന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
© Copyright 2023. All Rights Reserved