മോദി സർക്കാരിന്റെ വരാനിരിക്കുന്ന ബജറ്റ് ചരിത്രപരവും പ്രധാന സാമ്പത്തിക തീരുമാനങ്ങൾ ഉണ്ടാകുന്നതായിരിക്കുമെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കുന്ന ബജറ്റ് രാജ്യത്തിന്റെ ഭാവി കാഴ്ചപ്പാടിന്റെ രേഖയായിരിക്കും. ബജറ്റിൽ സാമ്പത്തികവും സാമൂഹികവുമായ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നും രാഷ്ട്രപതി പറഞ്ഞു.
-------------------aud--------------------------------
രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്കുവേണ്ടി താൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് നന്ദി പറയുന്നു. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സ്ത്രീകളും സജീവമായി പങ്കെടുത്തുവെന്ന് രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി വളരെ കുറഞ്ഞ വോട്ടിങ്ങാണ് ജമ്മുകശ്മീരിൽ കണ്ടിരുന്നത്. ഇന്ത്യയുടെ ശത്രുക്കൾ അത് കശ്മീരിന്റെ സന്ദേശമായാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണ പ്രതിലോമശക്തികൾക്ക് ജമ്മു കശ്മീരിലെ ജനങ്ങൾ മറുപടി നൽകി.
ഇന്ത്യയെ മൂന്നാമത്തെ ലോകശക്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മോദി സർക്കാരിനെ ജനം വീണ്ടും തെരഞ്ഞെടത്തിരിക്കുകയാണ്. കഴിഞ്ഞ 10 വർഷമായി സർക്കാർ നടത്തിവരുന്ന സേവനത്തിന്റെയും സദ്ഭരണത്തിന്റെയും അംഗീകാരത്തിന്റെ മുദ്രയാണിത് -രാഷ്ട്രപതി പറഞ്ഞു. ഴിഞ്ഞ പത്തുവർഷമായി അടിസ്ഥാന രംഗത്ത് രാജ്യത്ത് കുതിച്ചുചാട്ടമുണ്ടായി. മെട്രോ റെയിൽ സേവനങ്ങൾ രാജ്യത്തെ പല നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയ്ക്ക് കീഴിൽ സർക്കാർ 3.8 ലക്ഷം കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിച്ചു. വടക്കുകിഴക്കൻ മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ സർക്കാർ പ്രവർത്തിക്കുന്നതായി മുർമു പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ, നിരവധി പഴയ സംഘർഷങ്ങൾ പരിഹരിക്കപ്പെട്ടു, ഇതിനായി നിരവധി കരാറുകൾ ഉണ്ടാക്കിയെന്നും മുർമു പറഞ്ഞു. ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് സർക്കാർ പ്രഥമ പരിഗണനയാണ് നൽകുന്നത്. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്നു. ആയുഷ്മാൻ ഭാരതിന് കീഴിൽ 55 കോടിയിലധികം ആളുകൾക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നൽകിയെന്നും രാഷ്ട്രപതി പറഞ്ഞു.
© Copyright 2024. All Rights Reserved