ബലാത്സംഗ കേസിൽ മോൻസൻ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് ഉത്തരവ്. മോൻസൻറെ മാനേജരായി ജോലി ചെയ്തിരുന്ന യുവതിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയെന്നായിരുന്നു കേസ്. പിന്നീട് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും പരാതിയുണ്ടായിരുന്നു.
-------------------aud-----------------------------
എന്നാൽ കേസിൻറെ വിചാരണ ഘട്ടത്തിൽ പരാതിക്കാരി മൊഴി മാറ്റിയിരുന്നു. മോൻസനെതിരായ തട്ടിപ്പു കേസുകൾ അന്വേഷിച്ച പൊലീസുദ്യോഗസ്ഥരുടെ സമ്മർദത്തെ തുടർന്നാണ് പരാതി നൽകിയതെന്ന് പരാതിക്കാരി നിലപാടെടുത്തതോടെയാണ് കേസ് ദുർബലമായത്. മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് കോടതി മോൻസനെ കുറ്റവിമുക്തനാക്കിയത്.
© Copyright 2024. All Rights Reserved